in ,

LOVELOVE OMGOMG

ബാംഗ്ലൂരുവിലെ പരാജയത്തിൽ ഗോവ പുറത്ത്, ഒഡിഷ പ്ലേഓഫിൽ?

ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണ്ണായക മത്സരത്തിൽ ബാംഗ്ലൂരു എഫ്സിയോട് പരാജയപ്പെട്ടു കൊണ്ട് എഫ്സി ഗോവ ഐഎസ്എൽ പ്ലേഓഫ് കാണാതെ പുറത്ത്. ബാംഗ്ലൂരുവിലെ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പ്ലേഓഫ് നേടാൻ വിജയം അനിവാര്യമായ ഗോവക്കെതിരെ ആദ്യം ഗോൾ നേടിയത് ഹോം ടീമായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണ്ണായക മത്സരത്തിൽ ബാംഗ്ലൂരു എഫ്സിയോട് പരാജയപ്പെട്ടു കൊണ്ട് എഫ്സി ഗോവ ഐഎസ്എൽ പ്ലേഓഫ് കാണാതെ പുറത്ത്.

ബാംഗ്ലൂരുവിലെ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പ്ലേഓഫ് നേടാൻ വിജയം അനിവാര്യമായ ഗോവക്കെതിരെ ആദ്യം ഗോൾ നേടിയത് ഹോം ടീമായിരുന്നു.

6-മിനിറ്റിൽ തന്നെ ശിവശക്തിയിലൂടെ ഗോൾ നേടി തുടങ്ങിയ ബാംഗ്ലൂരു എഫ്സിക്കെതിരെ 33-മിനിറ്റിൽ ഐകറിന്റെ ഗോളിലൂടെ സമനില നേടി എഫ്സി ഗോവ ആദ്യം പകുതി സമനിലയിൽ അവസാനിപ്പിച്ചു.

രണ്ടാം പകുതിയുടെ 76-മിനിറ്റിൽ മത്സരത്തിലെ തന്റെ രണ്ടാം ഗോളുമായി ശിവശക്തി, 81- മിനിറ്റിൽ പാബ്ലോ പെരസും ഗോൾ സ്കോർ ചെയ്തതോടെ 3-1 സ്കോറിനു പരാജയം രുചിച്ച ഗോവ തോൽക്കുകയായിരുന്നു.

എഫ്സി ഗോവയുടെ പരാജയത്തോടെ പ്ലേഓഫിൽ പ്രവേശിക്കുന്ന അവസാന ടീമായി ഒഡിഷ എഫ്സി മാറി. ഗോവയേക്കാൾ മൂന്നു പോയന്റ് മുന്നിലാണ് ഒഡിഷ എഫ്സി. ലീഗിലെ ശേഷിക്കുന്ന മൂന്നു ലീഗ് മത്സരങ്ങൾ വരും ദിവസങ്ങളിൽ നടക്കും.

കേരള ബ്ലാസ്റ്റേഴ്‌സ് എസ്ഡിയുടെ കരാർ നീട്ടിയതിനോട് ഡയറക്ടറുടെ പ്രതികരണം ഇങ്ങനെ..

ഐപിഎല്ലിനേക്കാളും രണ്ടിരട്ടി ചെലവ്; ക്രിക്കറ്റ് ലോകത്ത് വിപ്ലവം സൃഷ്ടിക്കാൻ പുതിയൊരു ലീഗ് കൂടി