in , , , ,

ദിമിക്ക് ഇന്ത്യയ്ക്ക് പുറത്ത് നിന്ന് കണ്ണഞ്ചിപ്പിക്കുന്ന വമ്പൻ ഓഫർ

കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ട ഗ്രീക്ക് താരം ദിമിത്രി ദയമന്തക്കോസിന്റെ അടുത്ത ക്ലബ് ഏതായിരിക്കുമെന്ന അഭ്യൂഹം നീളുന്നു. താരത്തിനായി ഈസ്റ്റ് ബംഗാൾ, മുംബൈ സിറ്റി എഫ്സി എന്നീ ക്ലബ്ബുകൾ രംഗത്തുണ്ടെന്ന വാർത്തയ്ക്ക് പിന്നാലെ ഇന്ത്യയ്ക്ക് പുറത്ത് നിന്നും താരത്തിനായി ഒരു ഓഫർ വന്നതായി പുതിയ റിപോർട്ടുകൾ വ്യക്തമാക്കുന്നു.

ഏറ്റവും ഒടുവിലായി മലേഷ്യയിൽ നിന്നും ദിമിക്ക് വമ്പൻ ഓഫർ വന്നതായി സില്ലിസ് സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ഉയർന്ന വേതനമടങ്ങുന്ന കരാറാണ് താരത്തിനായി മലേഷ്യയിലെ ഒരു ക്ലബ് മുന്നോട്ട് വെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കൂടാതെ ഐഎസ്എൽ ക്ലബ് മുംബൈ സിറ്റി എഫ്സിയും താരത്തിന് പിന്നാലെയുണ്ട്.

അതേ സമയം കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ദിമി ഗ്രീസിൽ തന്നെ തുടരുമെന്നും ഗ്രീക്ക് ക്ലബിന് വേണ്ടിയായിരിക്കും താരമിനി കളിക്കുക എന്ന റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.

ഇത്തരത്തിൽ ദിമിയുമായി ബന്ധപ്പെട്ട് നിരവധി റിപോർട്ടുകൾ പുറത്ത് വരുന്ന സാഹചര്യത്തിൽ ദിമിയുടെ അടുത്ത ക്ലബ് ഏതായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.

അതേ സമയം രണ്ട് സീസണുകൾ നീണ്ട ബ്ലാസ്റ്റേഴ്‌സ് ജീവിതത്തിന് ശേഷമാണ് ആഴ്ചകൾക്ക് മുമ്പ് താരം ക്ലബിനോട് വിട പറഞ്ഞത്. താരത്തെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചെങ്കിലും അതൊക്കെ പരാജയപ്പെടുകയിരുന്നു.

കിരീട നേട്ടത്തിലും ഗംഭീറിനെ ധർമ്മസങ്കടത്തിലാക്കി ഷാരൂഖ് ഖാന്റെ ‘ബ്ലാങ്ക് ചെക്ക്’

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിനെ റാഞ്ചാൻ മലേഷ്യൻ വമ്പൻമാരുടെ തകർപ്പൻ നീക്കം🔥