ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ മുന്നോടിയായി വമ്പൻ ട്രാൻസ്ഫർ നീക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് പുറത്ത് വന്നത്.
കഴിഞ്ഞ കുറെ ദിവസമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്നത് പുതിയ ബ്ലാസ്റ്റേഴ്‌സിന്റെ സഹ പരിശീലകനു വേണ്ടിയാണ്. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ സഹ പരിശീലകനെ ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായ മൈക്കൽ സ്റ്റാഹ്രെയുടെ നാട്ടുകാരൻ തന്നെയായ ബ്ജോൺ വെസ്സ്ട്രോമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സഹ പരിശീലകൻ. പുതിയ സഹ പരിശീലകൻ പുറമെ പുതിയ സെറ്റ് പീസ് കോച്ചായി ഫ്രെഡറിക്കോ മൊറൈസിനെയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്.
സഹ പരിശീലകൻ ബ്ജോൺ വെസ്സ്ട്രോമ് അവസാനമായി പരിശീലിപ്പിച്ചത് ഡാനിഷ് ക്ലബ്ബായ ഒഡെൻസ് ബോൾഡ്ക്ലബിനെയാണ്. എന്തിരുന്നാലും ഇരു പരിശീലകന്മാരുടെ വരവിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ വമ്പൻ പ്രതിക്ഷയിലാണ്.