in , , ,

LOLLOL AngryAngry LOVELOVE OMGOMG CryCry

കൊളംബിയൻ സ്ട്രൈക്കറുടെ ഡീലിലും ബ്ലാസ്റ്റേഴ്‌സിന് പണി പാളി?…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ ബ്ലാസ്റ്റേഴ്‌സിന്റെ പരിക്കേറ്റ ഓസ്ട്രേലിയൻ താരം ജൗഷുവ സോട്ടിരിയോയുടെ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് ആരെ കൊണ്ടുവരുമെന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ ബ്ലാസ്റ്റേഴ്‌സിന്റെ പരിക്കേറ്റ ഓസ്ട്രേലിയൻ താരം ജൗഷുവ സോട്ടിരിയോയുടെ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് ആരെ കൊണ്ടുവരുമെന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും.

ഇതിനെ ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഒട്ടേറെ അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്. അത്തരമൊരു റിപ്പോർട്ടായിരുന്നു കഴിഞ്ഞ ദിവസം മാക്സിമസ് പുറത്ത് വിട്ടത്. റിപ്പോർട്ടിൽ പറഞ്ഞത് പ്രകാരം ബ്ലാസ്റ്റേഴ്‌സ് കൊളംബിയൻ മുന്നേറ്റ താരമായ ഡാമിർ സെറ്റർ സ്വന്തമാക്കാനായുള്ള നീകങ്ങളിലാണ് എന്നായിരുന്നു.

പക്ഷെ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ ശ്രമങ്ങളെയും പോലെ ഈ ശ്രമവും പാളി പോയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് താരത്തിന് മികച്ച രീതിയിലുള്ള ഓഫർ തന്നെയായിരുന്നു നൽകിയിരുന്നത്.

എന്നാൽ താരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് നൽകിയ അതെ ഓഫറും വേതനവും താരത്തിന്റെ രാജ്യമായ കൊളംബിയിലെ അത്‌ലറ്റിക്കോ ജൂനിയർ എന്ന ക്ലബ്ബും ഓഫർ നൽകിയിരുന്നു. സ്വന്തം രാജ്യത്തെ ക്ലബ്ബിൽ കളിക്കാൻ ആഗ്രഹമുള്ളതുകൊണ്ട് താരം അത്‌ലറ്റിക്കോ ജൂനിയറെ തിരഞ്ഞെടുതിരിക്കുകയാണ്.

https://youtu.be/8AhxN_iyN_o

ഇതോടെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യവെച്ചിരുന്ന മറ്റൊരു വിദേശ താരത്തെയും കൂടി കൈവിട്ടു പോയിരിക്കുകയാണ്. ഇനി ബ്ലാസ്റ്റേഴ്‌സ് പുതിയ വിദേശ താരങ്ങൾ ആരൊക്കെയായിരിക്കും എന്നറിയാൻ ആരാധകർ ഇനിയും കാത്തിരിക്കേണ്ടി വരും.

ഒഫീഷ്യൽ; തകർപ്പൻ ഗോളിയെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്?…

റൊണാൾഡോ ഇഫക്ടല്ല; സൗദി ഫുട്ബോളിന്റെ ഉയർച്ചയ്ക്ക് കാരണം മറ്റൊരു താരം; തുറന്നടിച്ച് പരിശീലകൻ