ട്രാൻസ്ഫർ വിപണിക്ക് മുന്നോടിയി ഫ്രീ ഏജെന്റുകളെ സ്വന്തമാക്കുന്ന തിരക്കിലാണ് ഐഎസ്എൽ ക്ലബ്ബുകൾ. ട്രാൻസ്ഫർ വിപണി ആരംഭിക്കുമ്പോൾ ഇന്ത്യൻ ഫുട്ബാൾ വീണ്ടും ചൂടേറിയ ചർച്ചാ വിഷയമാവും. ഫ്രീ ഏജെന്റുകളിൽ ചിലരെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തിയിരുന്നു. അതിൽ ചിലത് വിജയിക്കുകയും ചിലത് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. ട്രാൻസ്ഫർ വിപണിയിൽ ഇതൊക്കെ സർവ സാധാരണമാണ്.
കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിച്ച താരം മറ്റൊരു ക്ലബ്ബുമായി കരാർ ഒപ്പിട്ടു എന്ന പുതിയ വാർത്ത വരികയാണ്. ഇത്തവണ ഐഎസ്എൽ കപ്പ് ജേതാക്കളായ മുംബൈ സിറ്റി എഫ്സിയുടെ യുവ മധ്യനിരതാരം വിനീത് റായിയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തിയിരുന്നു.
മലയാള മാധ്യമമായ മലയാള മനോരമയെ വിനീത് റായിയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നു എന്ന വാർത്ത പുറത്ത് വിട്ടത്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങളെ പൂർണമായും ഇല്ലാതാക്കി താരം മറ്റൊരു ഐഎസ്എൽ ക്ലബായ പഞ്ചാബ് എഫ്സിയുമായി കരാറിലേർപ്പെട്ടിരിക്കുകയാണ്.
താരം പഞ്ചാബിലേക്ക് പോയതിനാൽ മനോരമ പുറത്ത് വിട്ട വാർത്ത വ്യാജമാണെന്നല്ല. മറിച്ച് താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നു എന്നാണ് മനോരമ റിപ്പോർട്ട് ചെയ്തത്. ആ ശ്രമങ്ങൾ പരാജയപെട്ടതാണ് യഥാർത്ഥ കാരണം.
ജീക്സൺ സിങ്, അസ്ഹർ, ഡാനിഷ്, വിബിൻ, ഫ്രഡി തുടങ്ങിയവരടങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ അവസരങ്ങൾക്ക് സാധ്യതയില്ലെന്ന് മനസിലാക്കിയാവാം താരം ബ്ലാസ്റ്റേഴ്സിന്റെ ഓഫറിനോട് നോ പറഞ്ഞത്.