in ,

OMGOMG

ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള പ്ലേ ഓഫ് സാധ്യതകൾ

ഈ നിലയിൽ കാര്യങ്ങൾ മുന്നോട്ട് പോവുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലെ ഓഫ് സാധ്യതകളും ഇല്ലാതാവും എന്നുറപ്പാണ്. ഈ സീസണിലെ എവേ മത്സരങ്ങളിലെ മോശം ഫോമും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തെ വലിയ രീതിയിൽ തടസ്സപ്പെടുത്തും. പ്രധാന താരങ്ങളുടെ അഭാവത്തിൽ യുവ താരങ്ങളെയാണ് ഇവാൻ കൂടുതൽ ആശ്രയിക്കുന്നത്.കൊച്ചിയിൽ ഗോവക്കെതിരെയാണ് കേരളത്തിന്റ അടുത്ത മത്സരം.അതിൽ വിജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നില്ല.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ തോൽവികളോട ഐ എസ് എലിലെ പ്രധാന മത്സരങ്ങൾ കളിക്കുകയാണ്.ഐ എസ് എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത് വരെ ഈ സീസണിൽ എത്തിയ ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഏറെ പിറകിലാണ്.

പ്രധാന താരങ്ങളുടെ പരിക്ക് തന്നെയാണ് ബ്ലാസ്റ്റേഴ്സിന് ഇത് വെല്ലുവിളിയായത് ലൂണ,പെപ്ര,സച്ചിൻ തുടങ്ങി ഒന്നിലധികം താരങ്ങളാണ് പരിക്ക് കാരണം ടീമിൽ നിന്ന് പുറത്തായത്.

15 കളികളിൽനിന്ന് 26 പോയിന്റുണ്ടെങ്കിലും നാലാംസ്ഥാനം സുരക്ഷിതമല്ല. അഞ്ചാംസ്ഥാനത്തുള്ള മുംബൈ സിറ്റി 2 മല്‍സരങ്ങള്‍ കുറച്ചുകളിച്ച് 25 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഡിസംബറിലെ ആദ്യ ഘട്ടം അവസാനിച്ചപ്പോള്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ടീമായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ്. എന്നാല്‍ ജനുവരി ഇടവേളയ്ക്ക് ശേഷം ലീഗ് പുനരാരംഭിച്ചപ്പോള്‍ തിരിച്ചടികള്‍ മാത്രമാണ് ടീമിനെ തേടി എത്തുന്നത്. ഇന്നലെ മത്സരത്തിൽ തുടക്കം മുതൽ ചെന്നൈയിൻ എഫ്‌സിയുടെ മുന്നേറ്റത്തിനും ആക്രമണത്തിനും മുൻപിൽ കേരളാ ബ്ലാസ്റ്റേഴ്സിന് പിടിച്ചുനിൽക്കാനായില്ല.

ഈ നിലയിൽ കാര്യങ്ങൾ മുന്നോട്ട് പോവുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലെ ഓഫ് സാധ്യതകളും ഇല്ലാതാവും എന്നുറപ്പാണ്. ഈ സീസണിലെ എവേ മത്സരങ്ങളിലെ മോശം ഫോമും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തെ വലിയ രീതിയിൽ തടസ്സപ്പെടുത്തും. പ്രധാന താരങ്ങളുടെ അഭാവത്തിൽ യുവ താരങ്ങളെയാണ് ഇവാൻ കൂടുതൽ ആശ്രയിക്കുന്നത്.കൊച്ചിയിൽ ഗോവക്കെതിരെയാണ് കേരളത്തിന്റ അടുത്ത മത്സരം.അതിൽ വിജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നില്ല.

https://youtu.be/I77bs4Le_NA?si=sHuhQJu0VTSniSMc

ബ്ലാസ്റ്റേഴ്‌സ് ചില സുപ്രധാന താരങ്ങളുടെ കരാർ പുതുക്കുന്നു

സൂപ്പർ താരത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് സംഭവിച്ചത് വമ്പൻ തിരിച്ചടി🥵പുതിയ അപ്ഡേറ്റ് ഇങ്ങനെയാണ്..