in , , , , ,

AngryAngry CryCry LOLLOL OMGOMG LOVELOVE

ഗില്ലിനെയും കൈ വിട്ട് ബ്ലാസ്റ്റേഴ്‌സ്; താരം മറ്റൊരു ക്ലബ്ബിലേക്ക്

22 വയസ്സുള്ള ഹോർമിപാമിനെ കൊടുത്ത് പ്രീതം കോട്ടലിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾക്ക് ആരാധകരുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇപ്പോഴിതാ ഹോർമിപാമിന് പുറമെ ക്ലബ്ബിന്റെ മറ്റൊരു സൂപ്പർ താരത്തെ കൂടി ബ്ലാസ്റ്റേഴ്‌സ് കൈ വിടുകയാണ്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ നീക്കങ്ങൾ കണ്ടാൽ ക്ലബ് അടച്ച് പൂട്ടി പോവുകയാണോ എന്ന് സംശയിച്ച് പോകും. കാരണം ക്ലബ്ബിന്റെ മികച്ച താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് വിറ്റഴിച്ച് കൊണ്ടിരിക്കുന്നത്. നേരത്തെ 22 വയസ്സുള്ള ഹോർമിപാമിനെ കൊടുത്ത് പ്രീതം കോട്ടലിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾക്ക് ആരാധകരുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

ഇപ്പോഴിതാ ഹോർമിപാമിന് പുറമെ ക്ലബ്ബിന്റെ മറ്റൊരു സൂപ്പർ താരത്തെ കൂടി ബ്ലാസ്റ്റേഴ്‌സ് കൈ വിടുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ഗോൾ കീപ്പർ പ്രഭ്സുഖാൻ സിംഗ് ഗില്ലിനെയാണ് ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ ശ്രമിക്കുന്നത്. താരത്തെ ഈസ്റ്റ് ബംഗാളിന് വിൽക്കാനാണ് ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തുന്നത്.

അവസാന രണ്ട് സീസണുകളിൽ ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ചോയിസ് ഗോൾ കീപ്പറായിരുന്നു ഗിൽ. ഒരു തവണ ഗോൾഡൻ ഗ്ലൗവും താരം സ്വന്തമാക്കിയിരുന്നു. അത്തരത്തിലൊരു താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിന് വിൽക്കാൻ ഒരുങ്ങുന്നത്.

ഈസ്റ്റ് ബംഗാളിന് താരത്തെ വിൽക്കുന്നതുമായി ബന്ധപ്പെട്ടുള്ള അവസാന നീക്കത്തിലാണ് എന്നാണ് റിപോർട്ടുകൾ. ഗില്ലിനെ വിറ്റാൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കുന്നത് ആരായിരിക്കുമെന്ന ചോദ്യം ആരാധകർക്കുണ്ട്.

മലയാളി യുവതാരം സച്ചിൻ സുരേഷിനെ ഒന്നാം നമ്പർ ഗോൾ കീപ്പറാക്കാൻ സാധ്യതകളുണ്ട്. ഹീറോ സൂപ്പർ കപ്പിൽ സച്ചിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വല കാത്തത്. സച്ചിന് വലിയ അനുഭവ സമ്പത്ത് ഇല്ലാത്തതിനാൽ മറ്റൊരു ഗോൾ കീപ്പറെയും ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിക്കാൻ സാധ്യതയുണ്ട്.

ഹോർമിയെ വിറ്റു ലാഭമുണ്ടാക്കി, പുതിയ സൈനിങ്ങും നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്??

നിഷുവിനും ഹോർമിക്കും പിന്നാലെ ഗിലിനെ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ്, ഈസ്റ്റ് ബംഗാളിനും ഓഫർ ചെയ്തു..