in , ,

CryCry AngryAngry OMGOMG LOVELOVE LOLLOL

ഹോർമിയെ വിറ്റു ലാഭമുണ്ടാക്കി, പുതിയ സൈനിങ്ങും നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് സെപ്റ്റംബർ മാസം അവസാനത്തോടെയാണ് കിക്ക്‌ഓഫ് കുറിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഷീൽഡ് ട്രോഫിയും ചാമ്പ്യൻസ് കിരീടവും ലക്ഷ്യമാക്കി ഓരോ ക്ലബ്ബുകളും ഇപ്പോൾ തന്നെ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് സെപ്റ്റംബർ മാസം അവസാനത്തോടെയാണ് കിക്ക്‌ഓഫ് കുറിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഷീൽഡ് ട്രോഫിയും ചാമ്പ്യൻസ് കിരീടവും ലക്ഷ്യമാക്കി ഓരോ ക്ലബ്ബുകളും ഇപ്പോൾ തന്നെ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും നിലവിലെ ഐഎസ്എൽ ചാമ്പ്യൻമാരായ മോഹൻ ബഗാനും തമ്മിൽ ഒരു ട്രാൻസ്ഫർ സ്വാപ് ഡീലിൽ ഏർപ്പെട്ട കാര്യം നമ്മുക്ക് അറിയാവുന്നതാണ്. ബ്ലാസ്റ്റേഴ്സ് തങ്ങളുടെ യുവ താരമായ ഹോർമിപമിനെയാണ് ഈ ഡീലിൽ ഉൾപ്പെടുത്തിയത്.

22-വയസുകാരനായ ഹോർമിപാമിനെ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് നല്ലൊരു ട്രാൻസ്ഫർ ഫീ വാങ്ങി അങ്ങോട്ട് നൽകിയ കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഫീ കൊടുത്ത് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് താരം പ്രീതം കോട്ടാലിനെ ടീമിലെത്തിക്കാനൊരുങ്ങുകയാണ്.

ഈയൊരു ട്രാൻസ്ഫർ നീക്കങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് 20 ലക്ഷത്തോളം രൂപ ലാഭമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വാപ് ഡീൽ അല്ലാതെ ട്രാൻസ്ഫർ ഫീ കൊടുതുള്ള ട്രാൻസ്ഫറുകൾ ആണെങ്കിലും ബ്ലാസ്റ്റേഴ്‌സ് കൊടുത്തതിനേക്കാൾ 20 ലക്ഷം രൂപ അധികമാണ് മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിന് നൽകിയത്.

എന്തായാലും പ്രീതം കോട്ടൽ ബ്ലാസ്റ്റർസുമായും, ഹോർമിപാം മോഹൻ ബഗാനുമായും പേർസണൽ കാര്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ട്രാൻസ്ഫർ നടപടികളിലെ ബാക്കി കാര്യങ്ങൾ കൂടി പൂർത്തിയായാൽ സൈനിങ് ഉടനെ ഉണ്ടാകും.

പ്രീ സീസൺ ബ്ലാസ്റ്റേഴ്‌സ് യുഎഇലേക്ക് ഉടൻ പറക്കുന്നു

ഗില്ലിനെയും കൈ വിട്ട് ബ്ലാസ്റ്റേഴ്‌സ്; താരം മറ്റൊരു ക്ലബ്ബിലേക്ക്