in , , ,

LOVELOVE CryCry

കിരീടം ഉയർത്തണമെങ്കിൽ ബ്ലാസ്റ്റേഴ്സിന് ഒരു ചരിത്രം കൂടി മാറ്റിയെഴുതേണ്ടതുണ്ട്…

ഏറെ നിർണായകമായ പ്ലേ ഓഫ് പോരാട്ടത്തിന് ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുകയാണ്. ഇന്നത്തെ മത്സരമാണ് ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ഭാവി നിർണയിക്കുക. ഇന്ന് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് സെമി ഫൈനലിൽ പ്രവേശിക്കാം. തോറ്റാൽ പെട്ടിയും മടക്കി സീസൺ അവസാനിപ്പിക്കാം.

ഏറെ നിർണായകമായ പ്ലേ ഓഫ് പോരാട്ടത്തിന് ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുകയാണ്. ഇന്നത്തെ മത്സരമാണ് ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ഭാവി നിർണയിക്കുക. ഇന്ന് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് സെമി ഫൈനലിൽ പ്രവേശിക്കാം. തോറ്റാൽ പെട്ടിയും മടക്കി സീസൺ അവസാനിപ്പിക്കാം.

ഏറെ നിർണായകമായ പോരാട്ടത്തിന് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുമ്പോൾ ബ്ലാസ്‌റ്റേഴ്‌സിനെ ഭീതിപ്പെടുത്തുന്ന ഒരു കണക്ക് കൂടിയുണ്ട്. ഒഡീഷയുടെ തട്ടകമായ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയമാണ് ആ ഭീതിപ്പെടുത്തുന്ന സ്വപ്‌നം. ഇന്ന് വരെ കലിംഗ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയിക്കാനായിട്ടില്ല എന്നതാണ് ആ കണക്ക്.

ഈ സീസണിലും കഴിഞ്ഞ സീസണിലുമൊക്കെ ഒഡീഷയെ ബ്ലാസ്റ്റേഴ്‌സ് പരാജയപെടുത്തിയിട്ടുണ്ടെങ്കിൽ അവരുടെ തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിന് അവരെ കീഴടക്കാനായിട്ടില്ല. ഈ ചരിത്രം ബ്ലാസ്റ്റേഴ്‌സ് ഇന്ന് തിരുത്തിയെഴുതിയാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ഇനി ഈ സീസണിൽ രക്ഷയുള്ളൂ.

അതെ സമയം ഇന്ന് വിജയിച്ചാൽ ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനലിന് യോഗ്യത നേടും. സെമിയിൽ മോഹൻ ബഗാനായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. രണ്ട് പാദമായിട്ടാണ് ഈ മത്സരം നടക്കുക. അങ്ങനെയങ്കിൽ ബ്ലാസ്റ്റേഴ്സിന് സീസണിൽ ഒരിക്കൽ കൂടി കൊച്ചിയിൽ പന്ത് തട്ടാം.

കൂടാതെ പരിക്കേറ്റ നായകൻ അഡ്രിയാൻ ലൂണ ഇന്ന് കളത്തിലിറങ്ങുമെന്ന് പരിശീലകൻ ഇവാൻ വുകമനോവിച്ച് അറിയിച്ചിട്ടുണ്ട്. എന്നാൽ 90 മിനുട്ട് അദ്ദേഹത്തിന് കളിയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യകത്മാക്കിയിട്ടുണ്ട്. അതിനാൽ ഇന്നത്തെ മത്സരത്തിൽ ലൂണ ബെഞ്ചിൽ നിന്നായിരിക്കും സ്റ്റാർട്ട് ചെയ്യുക.

പ്രതിരോധത്തിൽ അഴിച്ച് പണി; മധ്യനിരയിൽ വൻ മാറ്റങ്ങൾ; ഒഡീഷയെ നേരിടാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ ഇപ്രകാരം

ബ്ലാസ്റ്റേഴ്സിന് ഇന്ന് അപകടം വിതക്കും ഒഡീഷയുടെ ഈ ആയുധങ്ങൾ?