in , , , ,

LOVELOVE OMGOMG CryCry AngryAngry LOLLOL

പ്രതിരോധത്തിൽ അഴിച്ച് പണി; മധ്യനിരയിൽ വൻ മാറ്റങ്ങൾ; ഒഡീഷയെ നേരിടാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ ഇപ്രകാരം

കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് നിർണായകമായ പ്ലേ ഓഫ് മത്സരത്തിനായി ഒഡീഷയെ നേരിടാനൊരുങ്ങുകയാണ്. ദിമി, ലൂണ എന്നിവരുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെങ്കിലും ലൂണ ഇന്ന് ബെഞ്ചിൽ നിന്നും സ്റ്റാർട്ട് ചെയ്യാനുള്ള സാദ്ധ്യതകൾ ഏറെയാണ്.

കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് നിർണായകമായ പ്ലേ ഓഫ് മത്സരത്തിനായി ഒഡീഷയെ നേരിടാനൊരുങ്ങുകയാണ്. ദിമി, ലൂണ എന്നിവരുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെങ്കിലും ലൂണ ഇന്ന് ബെഞ്ചിൽ നിന്നും സ്റ്റാർട്ട് ചെയ്യാനുള്ള സാദ്ധ്യതകൾ ഏറെയാണ്.

നിർണായക പോരാട്ടത്തിന് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ എപ്രകാരമാണെന്ന് നമ്മുക്ക് പരിശോധിക്കാം. (നിലവിൽ പുറത്ത് വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന സാധ്യത ഇലവൻ)

ഗോൾ കൂടാരത്തിൽ ലാറ ശർമയെ ആയിരിക്കും ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറക്കുക. അവസാന രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമാണ് താരം നടത്തിയത്. അതിനാൽ കരഞ്ജിത്തിന് പകരം ലാറ തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ചോയിസ്.

ഡ്രിങ്കിച്ച് – ലെസ്‌കോ കൂട്ട്കെട്ടായിരിക്കും ഇന്ന് സെന്റർ ബാക്ക് പൊസിഷനിൽ ഉണ്ടാവുക. ഇരുവരും മാച്ച് ഫിറ്റാണ്. ലെഫ്റ്റ് ബാക്കിൽ ഐബാനും നവോച്ചയും ഇല്ലാത്തതിനാൽ സന്ദീപ് ശർമയായിരിക്കും ഇറങ്ങുക. റൈറ്റ് ബാക്കിൽ ഹോർമിപാമും. കഴിഞ്ഞ മത്സരത്തിൽ ഹോർമിപാം റൈറ്റ് ബാക്ക് പൊസിഷനിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ചിരുന്നു. മറ്റൊരു റൈറ്റ് ബാക്കായ പ്രഭീർ ദാസ് ആരോഗ്യ പ്രശ്‍നങ്ങൾ കാരണം ടീമിനോടപ്പം ഒഡീഷയിലേക്ക് പുറപ്പെട്ടിട്ടില്ല. അതിനാൽ ഈ ഓപ്‌ഷൻ തന്നെയായിരിക്കും ഇന്നത്തെ പ്രതിരോധനിര.

ഡൈസുകെ, വിബിൻ, ജീക്സൺ, സൗരവ് എന്നിവരായിരിക്കും മിഡ്ഫീൽഡിൽ. അവസാന മത്സരങ്ങളിൽ സൗരവ് മികച്ച പ്രകടനം കാഴ്ച വെച്ചതിനാൽ രാഹുലിന് പകരം അദ്ദേഹം തന്നെയിരിക്കും ഇവാൻ ആശാന്റെ ചോയിസ്. ചിലപ്പോൾ ഐമനെയും ഈ പൊസിഷനിൽ കളത്തിലിറക്കാം. അങ്ങനെയെങ്കിൽ ഐമൻ, ജീക്സൺ, വിബിൻ, ഡൈസുകെ എന്നിവരായിരിക്കും ഇന്നത്തെ മിഡ്ഫീൽഡിൽ.

ഫെഡോർ സെർണിച്ച്, ഇഷാൻ എന്നിവരായിരിക്കും മുന്നേറ്റ നിരയിൽ. ഇഷാന് പകരം നിഹാൽ സുധീഷാവാനും സാധ്യതകളുണ്ട്. ലൂണ മത്സരത്തിൽ ബെഞ്ചിൽ നിന്നും ഇന്ന് സ്റ്റാർട്ട് ചെയ്തേക്കാം. പക്ഷേ ദിമിയുടെ കാര്യം ഇപ്പോഴും ഉറപ്പാക്കാനായിട്ടില്ല.

കലിംഗയിൽ കളിക്കാൻ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ഭയക്കുന്നത് ഈയൊരു കാര്യം😭; പക്ഷെ ഇതവണ തിരുത്തിയെഴുത്തും എന്ന പ്രതിക്ഷയിൽ ആരാധകരും….

കിരീടം ഉയർത്തണമെങ്കിൽ ബ്ലാസ്റ്റേഴ്സിന് ഒരു ചരിത്രം കൂടി മാറ്റിയെഴുതേണ്ടതുണ്ട്…