in , , ,

LOVELOVE

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കൊമ്പന്മാർ ഇവരൊക്കെയാണ്; അടുത്ത സീസൺ രണ്ടും കല്പിച്ച്?…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺനുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് നിലവിൽ തങ്ങളുടെ പ്രീ സീസൺ കൊച്ചിയിൽ ആരംഭിച്ചു കഴിഞ്ഞു. എല്ലാ സീസണും പോലെ ഈ സീസണും കീരിടം സ്വന്തമാക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺനുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് നിലവിൽ തങ്ങളുടെ പ്രീ സീസൺ കൊച്ചിയിൽ ആരംഭിച്ചു കഴിഞ്ഞു. എല്ലാ സീസണും പോലെ ഈ സീസണും കീരിടം സ്വന്തമാക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം സ്‌ക്വാഡ് ശക്തിപ്പെടുത്തുക്ക എന്നതാണ്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അടുത്ത സീസൺ മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് നിലവിൽ അഞ്ച് സൈനിങ് നടത്തി കഴിഞ്ഞു.

പ്രബീർ ദാസ്, സഗോൾസെം ബികാഷ് സിംഗ്, ജൗഷുവ സോട്ടിരിയോ, പ്രീതം കോട്ടാൽ, ഹുയിഡ്രോം നൗച്ച സിംഗ് എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴ് സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നത്. ഇതിൽ സഗോൾസെം ബികാഷ് സിംഗ് അടുത്ത സീസണിൽ ലോൺ അടിസ്ഥാനത്തിൽ ഐ-ലീഗ് ക്ലബ്ബായ മുഹമ്മദ്‌ എസ്സിക്കി വേണ്ടിയാണ് കളിക്കുക.

വിദേശ താരമായ ജൗഷുവ സോട്ടിരിയോക്ക് പരിക്ക് മൂലം ഈ സീസൺ കളിക്കാൻ പറ്റില്ലയെന്ന് ബ്ലാസ്റ്റേഴ്‌സ് സ്ഥിതികരിച്ചിരുന്നു. അതുകൊണ്ട് തന്നെ അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ പകരക്കാരനെ കൊണ്ടുവരും. അതോടൊപ്പം മറ്റൊരു വിദേശ താരത്തെയും ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരും.

എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് പുറത്ത് വരുന്നത്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇനിയും ദിവസങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ സൈനിങ് ഔദ്യോഗികമായി അറിയിക്കുന്നതായിരിക്കും.

ദി റൊണാൾഡോ എഫക്റ്റ്? യൂറോപ്യൻ ക്ലബ്ബുകൾക്ക് തിരച്ചടി? അൽ-നാസറിലേക്ക് വമ്പൻ താരങ്ങൾ വരുന്നു….

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ദുഃഖവാർത്ത?മണിപ്പൂർ കലാപത്തിന് ഇരയായി ആരാധകരുടെ പ്രിയതാരം??