in , , , , ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ഒഫീഷ്യൽ പ്രഖ്യാപനം വന്നു; ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം പുതിയ ക്ലബ്ബിൽ?…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺനുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ ഒട്ടേറെ അഭ്യൂഹംങ്ങളാണ് പല താരങ്ങളെയും ബന്ധപ്പെട്ട് പുറത്ത് വന്നിരുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺനുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ ഒട്ടേറെ അഭ്യൂഹംങ്ങളാണ് പല താരങ്ങളെയും ബന്ധപ്പെട്ട് പുറത്ത് വന്നിരുന്നത്.

കഴിഞ്ഞ സീസൺ മുതലെ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റനായിരുന്ന ജെസ്സൽ കാർനെറോ ബ്ലാസ്റ്റേഴ്‌സ് വിടും പറഞ്ഞു റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം തന്നെ ബ്ലാസ്റ്റേഴ്‌സ് ജെസ്സൽ കാർനെറോ ക്ലബ്‌ വിട്ടതായി ഔദ്യോഗികമായി അറിയിച്ചിരുന്നു.

പിന്നീട് എല്ലാ ആരാധകരും കാത്തിരുന്നത് താരം ഇനി ഏത് ക്ലബിന് വേണ്ടി കളിക്കുമെന്നതായിരുന്നു. ഇപ്പോളിത താരം ഐഎസ്എൽ വമ്പന്മാരായ ബംഗളുരു എഫ്സിയിൽ ചേർന്നിരിക്കുകയാണ്. ക്ലബ്‌ തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്.

2025 വരെ നീളുന്ന രണ്ട് വർഷ കരാറിലാണ് താരം ബംഗളുരുവിൽ ചേരുന്നത്. ബംഗളുരു വിട്ട് ബ്ലാസ്റ്റേഴ്‌സിൽ വന്ന പ്രബീർ ദാസിന് പകരക്കാരനായിട്ടായിരിക്കും ബംഗളുരു ജെസ്സലിനെ സ്വന്തമാക്കിയിരിക്കുന്നത്.

https://twitter.com/bengalurufc/status/1683809304812621824?t=v1_KccEiHsU8ncuzNbEdsQ&s=19

2019 മുതൽ താരം ബ്ലാസ്റ്റേഴ്‌സിനു വേണ്ടിയായിരുന്നു ജെസ്സൽ പന്ത് തട്ടിയിരുന്നത്. താരം ഏകദേശം 63 ഓളം മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിട്ടുണ്ട്. എന്തിരുന്നാലും വരാൻ പോകുന്ന സീസണിൽ ബംഗളുരുവിൽ താരത്തിന്റെ പ്രകടനം കാണാനായി കാത്തിരിക്കുകയാണ് ആരാധകർ.

കിടിലൻ ട്രാൻസ്ഫർ നീക്കം?; സന്തോഷ്‌ ട്രോഫി നേടിയ താരം വരുന്നു…

ബ്ലാസ്റ്റേഴ്സിനെ ഇനി എതിരാളികൾ ഭയക്കും?കാരണം ഒരുമിച്ച് കളിക്കാൻ പോകുന്നത് ഫോറിൻ താരമുൾപ്പടെ വില്ലൻമാരാണ്??