ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായുള്ള 132മത് ഡ്യൂറൻഡ് കപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിന് ഭാഗമായി കൊച്ചിയിലെ പ്രീ സീസൺ ക്യാമ്പ് അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തയിൽ എത്തിയിട്ടുണ്ട്.
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് പറഞ്ഞു ഏറ്റവും കൂടുതൽ റിപ്പോർട്ടുകൾ വന്നത് ഇഷാൻ പണ്ഡിതയെ ബന്ധപ്പെട്ടായിരുന്നു. എന്നാൽ ഈ നീക്കം നടക്കില്ല പറഞ്ഞു പിന്നീട് റിപ്പോർട്ടുകളും വന്നിരുന്നു.
എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഇഷാൻ പണ്ഡിതയെ സ്വന്തമാക്കിയിരിക്കുകയാണ്. താരം നിലവിൽ ഫ്രീ ഏജന്റാണ്. ഇന്ത്യൻ പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോ ഈ റിപ്പോർട്ട് സ്ഥിതികരിച്ചിട്ടുണ്ട്.
മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം ഇഷാൻ പണ്ഡിത നിലവിൽ കൊൽക്കത്തയിലെത്തിയിട്ടുണ്ട്. താരം ഉടൻ തന്നെ ബ്ലാസ്റ്റേഴ്‌സ് ടീമിനോപ്പം ചേരും. വരാൻ പോവുന്ന ഡ്യൂറൻഡ്കപ്പിലും താരം കളിക്കും.
https://twitter.com/MarcusMergulhao/status/1689327944282542080?t=AZi3JAqLeEeuNwW7lGxYSA&s=19
ഇനി എല്ലാ ആരാധകരും ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ്. എന്തിരുന്നാലും താരത്തിന്റെ വരവോടെ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിര ഇനി തീപാറുമെന്ന് തീർച്ചയാണ്.