കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഏകാലത്തെയും മികച്ച പരിശീലകരിൽ ഒരാളായ ഇവാൻ അവരുടെ സ്വന്തം ആശാനെ വിട്ടുകളയാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
ആശാന്റെ പകരക്കാരനെ കണ്ടതാനായി ബ്ലാസ്റ്റേഴ്സ് തീവ്ര ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നും റിപ്പോർട്ട് ഉണ്ട് ഐഎസ്എല്ലിലെ നിലവിലുള്ള ഒരു പരിശീലകനെയാവും ബ്ലാസ്റ്റേഴ്സ് നോക്കുന്നത് എന്നും പറയുന്നു.
ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായ ഇവാൻ വുകോമനോവിച്ചിനു പക്ഷെ ഒരു കിരീടം ടീമിന് സ്വന്തമാക്കി നൽകാൻ കഴിഞ്ഞിട്ടില്ല. ഈ സീസണിൽ അതിനു കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ടീം വിടുന്നതിനു മുൻപ് തന്നെ ഒരുപാട് സ്നേഹിക്കുന്ന ആരാധകർക്ക് ഒരു കിരീടം സ്വന്തമാക്കി നൽകുകയെന്നത് തന്നെയാകും ഇവാനാശാന്റെയും ലക്ഷ്യം.