in , , , , ,

CryCry OMGOMG AngryAngry LOVELOVE LOLLOL

ലക്ഷ്യം ദിമി, കളിക്കളം ഏഷ്യ; ബ്ലാസ്റ്റേഴ്‌സ് ഗോളടി വീരനെ സ്വന്തമാക്കാൻ സൂപ്പർ ക്ലബ്

ബ്ലാസ്റ്റേഴ്സിൽ കരാറിന്റെ അവസാന നാളുകളിൽ കടന്ന് പോകുന്ന താരത്തെ സംബന്ധിച്ച് അത്ര ശുഭകരമായ വാർത്തകളല്ല ആരാധകർക്ക് ലഭിക്കുന്നത്. ഈ വർഷം മെയ് 31 വരെയാണ് താരത്തിന്റെ ബ്ലാസ്റ്റേഴ്സിലെ കരാർ കാലാവധി. താരം ഇത് വരെ ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കിയിട്ടില്ല.

കേരളാ ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനാണ് ദിമിത്രി ഡയമണ്ടക്കോസ് എന്ന ഗ്രീക്ക് താരം. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചാലും ഇല്ലേലും മുന്നേറ്റ നിരയിൽ തന്റെ മുഖമുദ്രയുണ്ടാക്കിയെടുക്കാൻ കഴിയുന്ന താരമാണ് ദിമി.

ബ്ലാസ്റ്റേഴ്സിൽ കരാറിന്റെ അവസാന നാളുകളിൽ കടന്ന് പോകുന്ന താരത്തെ സംബന്ധിച്ച് അത്ര ശുഭകരമായ വാർത്തകളല്ല ആരാധകർക്ക് ലഭിക്കുന്നത്. ഈ വർഷം മെയ് 31 വരെയാണ് താരത്തിന്റെ ബ്ലാസ്റ്റേഴ്സിലെ കരാർ കാലാവധി. താരം ഇത് വരെ ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കിയിട്ടില്ല.

ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കാത്ത സാഹചര്യത്തിൽ താരത്തെ തേടി ഐഎസ്എൽ ക്ലബായ ഈസ്റ്റ് ബംഗാൾ രംഗത്ത് വന്നിരിക്കുകയാണ്. താരവുമായി ഈസ്റ്റ് ബംഗാൾ പ്രാരംഭ ചർച്ചകൾ ആരംഭിച്ചതായി ബംഗാളിലെ പ്രാദേശിക മാധ്യമമായ ആർപി പ്ലസ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

ഈ സീസണിൽ ഈസ്റ്റ് ബംഗാൾ സൂപ്പർ കപ്പ് വിജയിച്ചതിനാൽ അടുത്ത സീസണിൽ അവർക്ക് എഎഫ്സി ഏഷ്യ കപ്പിന്റെ പ്ലേ ഓഫ് ഘട്ടത്തിലേക്ക് യോഗ്യതയുണ്ട്. ഏഷ്യയിലെ ഈ അവസരം തന്നെയാണ് അവർ ദിമിയെ ആകർഷിപ്പിക്കാൻ മുന്നോട്ട് വെയ്ക്കുന്ന ഘടകവും.

അതെ സമയം, താരം ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കാതെ തിരികെ ഗ്രീക്കിലേക്ക് തന്നെ പോകാനുള്ള സാദ്ധ്യതകൾ ഏറെയാണ്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന താരം ബ്ലാസ്റ്റേഴ്സിലെ കരാർ കാലാവധി കഴിഞ്ഞാൽ ഗ്രീസ് ക്ലബ്ബിനായി പന്ത് തട്ടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

രണ്ട് ഐഎസ്എൽ പരിശീലകരെ ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് പദ്ധതികൾ

ഇവാൻ ബ്ലാസ്റ്റേഴ്‌സ് വിടുന്നത് യൂറോപ്പിൽ നിന്നും ഓഫർ വന്നത് കൊണ്ടല്ല; കാരണങ്ങൾ വേറെയുണ്ട്..