in , , ,

LOLLOL

ഒഫീഷ്യൽ; ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരത്തെ സ്വന്തമാക്കി പുതിയ ഐ-ലീഗ് ക്ലബ്‌…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. ഇതിനു മുന്നോടിയായി നടന്നു കൊണ്ടിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ വളരെയധികം ആവേശക്കരത്തോടെയാണ് മുന്നോട്ട് പോവുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. ഇതിനു മുന്നോടിയായി നടന്നു കൊണ്ടിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ വളരെയധികം ആവേശക്കരത്തോടെയാണ് മുന്നോട്ട് പോവുന്നത്.

ഇപ്പോളിത ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മറ്റൊരു യുവ താരം കൂടി കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ റിസേർവ് ടീമിലെ യുവ മലയാളി മുന്നേറ്റ താരമായ മുഹമ്മദ് അജ്സലാണ് ബ്ലാസ്റ്റേഴ്‌സ് നിന്നും കൂടുമാറിയത്.

ഐ-ലീഗിലേക്ക് പുതിയതായി വന്ന ഇന്റർ കാശിയാണ് താരത്തെ സ്വന്തമാക്കിയത്. ഇന്റർ കാശി താരത്തിന്റെ സൈനിങ് ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ലോൺ അടിസ്ഥാനത്തിലാണ് താരത്തെ ഇന്റർ കാശി സ്വന്തമാക്കിയത്.

2021-22 സീസണിൽ മാർ അത്തനേഷ്യസ് ക്ലബ്ബിൽ നിന്നുമാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയത്. താരത്തിന് ബ്ലാസ്റ്റേഴ്‌സിന്റെ മെയിൻ ടീമിലേക്ക് പ്രൊമോഷൻ ലഭിക്കും പറഞ്ഞു റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും അത് നടപ്പിലായി. എന്തിരുന്നാലും ഇതോടെ താരത്തിന് തന്റെ സീനിയർ കരിയർ ആരംഭിക്കാൻ മികച്ചൊരു അവസരമാണ് ലഭിച്ചിരിക്കുന്നത്.

ഇജ്ജാതി ലക്ഷ്വറി ലൈഫ്?; സൗദിയിലേക്ക് കൂടുമാറിയതിന് ശേഷം നെയ്മറിന് ലഭിച്ചത് കോടികളുടെ സമ്മാനങ്ങൾ..

വെറുതെ അങ്ങനെ പോവുന്നതല്ല, കൃത്യമായ പ്ലാനുകൾ കണ്ടുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്