in , ,

LOVELOVE OMGOMG

ഇജ്ജാതി ലക്ഷ്വറി ലൈഫ്?; സൗദിയിലേക്ക് കൂടുമാറിയതിന് ശേഷം നെയ്മറിന് ലഭിച്ചത് കോടികളുടെ സമ്മാനങ്ങൾ..

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബ്രസീലിയൻ താരം നെയ്മർ ജൂനിയർ പിഎസ്ജി വിടുമെന്ന് പറഞ്ഞു റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു. ആദ്യമെല്ലാം വന്നത് താരം ബാഴ്സയിലേക്ക് കൂടുമാറുമെന്നായിരുന്നു.

എന്നാൽ എല്ലാ ആരാധകരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു നെയ്മർ കഴിഞ്ഞ ദിവസം സൗദി ക്ലബ്ബായ അൽ-ഹിലാലിൽ ചേർന്നത്. ഏകദേശം 78 മില്യൺനോളം മുടക്കിയാണ് നെയ്മറെ അൽ-ഹിലാൽ സ്വന്തമാക്കിയത്.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം നെയ്മറിനെ കാത്ത് സൗദി അറേബ്യയിൽ ഒരു ആഡംബര ജീവിതം തന്നെയാണ് കാത്തിരിക്കുന്നത്. നെയ്മറിന് സമ്മാനമായി അൽ-ഹിലാൽ ഒട്ടേറെ സാധനങ്ങളാണ് ഓഫർ ചെയ്തിരിക്കുന്നത്.

8.35 കോടിയോളം വരുന്ന ബെന്റ്ലി കോണ്ടിനെന്റൽ ജിടി, 4.63 കോടിയോളം വരുന്ന ആസ്റ്റൺ മാർട്ടിൻ DBX, 4.99 കോടിയോളം വരുന്ന ലംബോർഗിനി ഹുറാകാൻ എന്നി ആഡംബര കാറുകൾക്ക് പുറമെ 4 മെഴ്‌സിഡസ് ജി വാഗണും അതേ ബ്രാൻഡിലുള്ള ഒരു വാനും അൽ-ഹിലാൽ താരത്തിനായി നൽകുന്നുണ്ട്.

അതോടൊപ്പം 24 മണിക്കൂറും ഡ്രൈവറുടെ സേവനവും 25 ഓളം മുറികൾ ഉള്ള കൊട്ടാരം പോലത്തെ വീടും അൽ-ഹിലാൽ നെയ്‌മറിനായി സൗദി അറേബ്യയിൽ ഒരുക്കിയിട്ടുണ്ട്. വീട്ടിൽ അഞ്ച് പണിക്കാരെ 24 മണിക്കൂറും പണിക്കും നിർത്തിയിട്ടുണ്ട്.

ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പോകാൻ ഉള്ള സൗജന്യ പ്രൈവറ്റ് ജെറ്റും താരത്തിനായി ഒരുക്കിയിട്ടുണ്ട്. എന്തിരുന്നാലും ആരാധകരെല്ലാം ഇപ്പോൾ താരത്തിന്റെ അൽ-ഹിലാലിന് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിനായി കാത്തിരിക്കുകയാണ്.

നെയ്മർ ഇന്ത്യയിൽ കളിക്കാൻ വന്നേക്കും അതും മുംബൈയിൽ?

ഒഫീഷ്യൽ; ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരത്തെ സ്വന്തമാക്കി പുതിയ ഐ-ലീഗ് ക്ലബ്‌…