ഫുട്‍ബോൾ ഇതിഹാസം സാക്ഷാൽ ക്രസ്ത്യാനോ റൊണാൾഡോയുടെ സൗദി ലീഗിലേകുള്ള വരവിന് ശേഷം സൗദി ക്ലബ്ബുകൾ ലോകത്തിലെ മികച്ച ഇതിഹാസ താരങ്ങളെ എല്ലാം ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടത്തുന്നത്.
സൗദിയുടെ കോടികളുടെ വമ്പൻ ഓഫറുകളാണ് പല വമ്പൻ താരങ്ങളും സ്വികരിക്കുന്നത്.അതിന്റെ ഏറ്റവും ഒടുവിൽ നടന്ന റെക്കോർഡ് ട്രാൻസ്ഫെറാണ് സാക്ഷാൽ നെയ്മറുടേത്.
ഇന്ത്യൻ ഫുട്‍ബോൾ ആരാധകർക്കും ഇത് സന്തോഷ വാർത്തയാണ് ചിലപ്പോൾ നെയ്മർ മുംബൈയിൽ കളിക്കാനും സാധ്യത തെളിയിന്നുണ്ട്.
എ എഫ് സി കപ്പിൽ കളിക്കാൻ ഇത്തവണ മുംബൈയുമുണ്ട്.മുംബൈയുടെ ഗ്രൂപ്പിൽ തന്നെ നെയ്മറുടെ അൽ ഹിലാലും വരാൻ സാധ്യത കാണുന്നുണ്ട്.