in , , ,

LOVELOVE

വെറുതെ അങ്ങനെ പോവുന്നതല്ല, കൃത്യമായ പ്ലാനുകൾ കണ്ടുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കഴിഞ്ഞതവണത്തെതു പോലെ ഇത്തവണയും യുഎഇയിലേക്ക് പ്രീ സീസൺ ടൂർ പോകുന്നതിനു പിന്നിൽ നിരവധി കാരണങ്ങളുണ്ട് എന്ന് വെളിപ്പെടുത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ആയ കരോലിസ് സ്കിൻകിസ്.

വരാൻപോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പ്രീസീസൺ പരിശീലനത്തിനും പരിശീലന മത്സരങ്ങൾക്കും വേണ്ടി യു എ ഇ യിലേക്കാണ് പോകുന്നത്. സെപ്റ്റംബർ മാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് യുഎഇ പ്രീ സീസൺ ടൂർ പ്ലാൻ ചെയ്തിട്ടുള്ളത്. യുഎഇ പ്രോ ലീഗിൽ കളിക്കുന്ന മൂന്ന് ടീമുകളുമായും ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കഴിഞ്ഞതവണത്തെതു പോലെ ഇത്തവണയും യുഎഇയിലേക്ക് പ്രീ സീസൺ ടൂർ പോകുന്നതിനു പിന്നിൽ നിരവധി കാരണങ്ങളുണ്ട് എന്ന് വെളിപ്പെടുത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ആയ കരോലിസ് സ്കിൻകിസ്.

“പ്രീ-സീസണിന്റെ അവസാന ഘട്ടത്തിൽ ഞങ്ങൾ മൂന്ന് ഹൈലെവൽ മത്സരങ്ങൾക്കായി കാത്തിരിക്കുകയാണ്, അത് കളിക്കാർക്കും സ്റ്റാഫിനും ഏറ്റവും മികച്ച തയ്യാറെടുപ്പ് നൽകും. കഴിഞ്ഞ സീസണിൽ H16 ഒരുക്കിയ പരിശീലന സൗകര്യങ്ങളും ആരാധകരുടെ പ്രവർത്തനങ്ങളും വളരെ മികച്ചതായിരുന്നു. ഗൾഫ് രാജ്യങ്ങളിലെ ആരാധകരുമായി കൂടുതൽ അടുപ്പമുണ്ടാക്കാനും ഇത് സഹായിക്കും.” – കരോലിസ് സ്കിൻകിസ് പറഞ്ഞു.

യുഎഇയിൽ ഒരുക്കിയ മികച്ച പരിശീലന സൗകര്യങ്ങളും മികച്ച ടീമുകൾക്കെതിരെയുള്ള പരിശീലനം മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്സിന് പ്രീ സീസൺ വളരെയധികം ഗുണം ചെയ്യുന്നതാണ്. കൂടാതെ യുഎഇയിലുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സപ്പോർട്ട് കൂടുന്നതിനും ഇത് കാരണമാകും. ഗൾഫ് രാജ്യങ്ങളിലുള്ള ആരാധകരുമായി കൂടുതൽ മികച്ച ബന്ധം ഊട്ടിയൂറപ്പിക്കുവാനും ബ്ലാസ്റ്റേഴ്സിന്റെ ഈ സമീപനം സഹായിക്കുന്നതാണ്.

ഒഫീഷ്യൽ; ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരത്തെ സ്വന്തമാക്കി പുതിയ ഐ-ലീഗ് ക്ലബ്‌…

ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നു; തോറ്റാൽ പുറത്ത്…