in , , , , ,

LOVELOVE LOLLOL OMGOMG AngryAngry

ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നു; തോറ്റാൽ പുറത്ത്…

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ ശത്രുകളായ ബംഗളുരു എഫ്സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ബംഗളുരു എഫ്സി തങ്ങളുടെ റിസേർവ് ടീമിനെയാണ് ഇന്ന് കളിക്കാൻ ഇറക്കുക.

മത്സരം ഇന്ന് വൈകീട്ട് ആറ് മണിക്കി കൊൽക്കത്തയിലെ കിഷോർ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക. ആദ്യ മത്സരത്തിൽ ഗോകുലത്തിനോട് തോറ്റ ബ്ലാസ്റ്റേഴ്‌സിന് ഇത് ജീവൻ മരണ പോരട്ടമാണ്.

ഗോകുലത്തിനോട് മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ മത്സരം വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ടൂർണമെന്റിൽ നിന്നും പുറത്താകും.

പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത് ഫിനിഷ് ചെയ്യാൻ ബ്ലാസ്റ്റേഴ്‌സിന് ഇനി വലിയ സാധ്യതയില്ല. അതുകൊണ്ട് തന്നെ വരാൻ പോകുന്ന രണ്ട് മത്സരങ്ങൾ ജയിച്ച് +7 എന്ന ഗോൾ ഡിഫറെൻസിന്മു കളിൽ ബ്ലാസ്റ്റേഴ്‌സിനുണ്ടായാൽ മാത്രമേ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ്‌ കയറാൻ സാധ്യതയുള്ളൂ.

മത്സരം തത്സമയമായി സോണി സ്പോർട്സ് 2വിലും, സോണി ലൈവിലും ലഭ്യമായിരിക്കും. എന്തിരുന്നാലും മികച്ച ആദ്യ ഇലവനെ ഇറക്കി ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം തന്നെ കാഴ്ച്ചവെക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.

വെറുതെ അങ്ങനെ പോവുന്നതല്ല, കൃത്യമായ പ്ലാനുകൾ കണ്ടുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ അർജന്റീനകാരൻ ?വരില്ല