in , , ,

AngryAngry LOLLOL LOVELOVE OMGOMG CryCry

അവരെ തിരികെ കൊണ്ട് വരൂ; ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനോട് ആരാധകർ

അടുത്തിടെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ സോഷ്യൽ മീഡിയ ഏജൻസിയെ നിയമിച്ചത്. കഴിഞ്ഞ ആറു വർഷമായി കേരളാ ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ ഏജൻസിയായി പ്രവർത്തിച്ചത് മെരാകി സ്‌പോർട്‌സ് ആൻഡ് എൻ്റർടെയ്ൻമെന്റായിരുന്നു. എന്നാൽ മെരാകിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് പുതിയ സോഷ്യൽ മീഡിയ ഏജൻസിയെ നിയമിക്കുകയായിരുന്നു.

എന്നാൽ പുതിയ സോഷ്യൽ മീഡിയ ടീമിന്റെ പ്രവർത്തനങ്ങൾ അത്ര പോരാ എന്ന അഭിപ്രായമാണ് ആരാധകർ മുന്നോട്ട് വെയ്ക്കുന്നത്. കഴിഞ്ഞ ദിവസം ലൂണയുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് പങ്ക് വെച്ച ലൂണാവേശം എന്ന ചിത്രം നിലവാരം പുലർത്തിയില്ല എന്നാണ് ആരാധകരിൽ ചിലരുടെ വിമർശനം.

നിലവിൽ മുംബൈ സിറ്റി എഫ്സിയുടെയും ചെന്നൈയിൻ എഫ്സിയുടേയുമെല്ലാം സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ടീമാണ് ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നത്. ചെന്നൈയിൻ എഫ്സിയുടെ സോഷ്യൽ മീഡിയ ചിത്രങ്ങൾ പങ്ക് വെച്ച് ഇത് തന്നെയാണോ ബ്ലാസ്റ്റേഴ്സിലും നടക്കാൻ പോകുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

നേരത്തെ ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്ത മെറാകി സ്‌പോർട്‌സ് ആൻഡ് എൻ്റർടെയ്ൻമെന്റ് മികച്ച രീതിയിലാണ് ആരാധകരെയും ടീമിനെയും സോഷ്യൽ മീഡിയയിലൂടെ ബന്ധിപ്പിച്ചതെന്നും അതിനാൽ മെരാക്കിയെ ബ്ലാസ്റ്റേഴ്‌സ് തിരിച്ചെത്തിക്കണമെന്നുമാണ് ആരാധകരുടെ അഭിപ്രായം.

NB: ( ഇത് ഏതെങ്കിലും ഒരു ടീമിനെ ഇകഴ്താത്താനോ ഉയർത്താനോ എഴുതിയതല്ല, മറിച്ച് ചില ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ അഭിപ്രായങ്ങൾ ശ്രദ്ധയിൽപെടുത്തി എന്ന് മാത്രം)

https://x.com/Assal_Malayali/status/1792224841464258947

ഐഎസ്എല്ലിൽ മോശം പ്രകടനം നടത്തുന്ന ടീമുകളെ ഐലീഗിൽ എത്തിക്കുന്ന നിയമം വരുന്നു

ഐഎസ്എല്ലിലെ പുതിയ നിയമം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകും