in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ വെച്ചിരുന്ന താരത്തെ റാഞ്ചാനൊരുങ്ങി ചെന്നൈ…

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരള ബ്ലാസ്റ്റേഴ്സ് യുവതാരങ്ങളെ ടീമിൽ എത്തിക്കുവാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ വരാൻ തുടങ്ങിയിട്ട്. ഇതിന്റെ ഭാഗമായി ഐ ലീഗ് ക്ലബ്ബായ ട്രൗ എഫ്സിയുടെ താരമായ സഗോൽസെം ബികാഷ് സിംഗിന്റെ സൈനിങ് ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കി കഴിഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരള ബ്ലാസ്റ്റേഴ്സ് യുവതാരങ്ങളെ ടീമിൽ എത്തിക്കുവാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ വരാൻ തുടങ്ങിയിട്ട്. ഇതിന്റെ ഭാഗമായി ഐ ലീഗ് ക്ലബ്ബായ ട്രൗ എഫ്സിയുടെ താരമായ സഗോൽസെം ബികാഷ് സിംഗിന്റെ സൈനിങ് ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കി കഴിഞ്ഞു.

സഗോൽസെം ബികാഷ് സിംഗിനൊപ്പം ബ്ലാസ്റ്റേഴ്സിലേക്ക് വരുമെന്ന് റൂമർ വന്ന മറ്റൊരു താരമാണ് ഇർഫാൻ യാദ്വാദ്. നിലവിൽ ഐ-ലീഗ് സെക്കന്റ് ഡിവിഷൻ ടീമായ എഫ്സി ബംഗളൂരു യുണൈറ്റഡിന് വേണ്ടിയാണ് താരം കളിക്കുന്നത്.

കഴിഞ്ഞദിവസം വന്ന റിപ്പോർട്ടുകളിൽ എല്ലാം താരം ഏകദേശം ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിടാറായി എന്നായിരുന്നു. ഇന്നാലിപ്പോൾ താരത്തെ സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്സ് നടപടികൾക്ക് തിരിച്ചടി വന്നിരിക്കുകയാണ്.

കിട്ടുന്ന റിപ്പോർട്ടുകൾ പ്രകാരം നിലവിൽ താരത്തെ സ്വന്തമാക്കാൻ മൂന്ന് ഐഎസ്എൽ ക്ലബ്ബുകളാണ് രംഗത്ത് വന്നിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈ എഫ്സി, നോർത്ത്ഈസ്റ്റ്‌ യുണൈറ്റഡ് എഫ് സി എന്നി മൂന്ന് ക്ലബ്ബുകൾ.

ഇതിൽ ഗോവൻ താരമായ ഇർഫാൻ യാദ്വാദിന് ഇപ്പോൾ ചെന്നൈ എഫ്സിയിൽ ചേരാനാണ് താല്പര്യം എന്നാണ് പുറത്തുവരുന്നത്. എന്തിരുന്നാലും ഇതിനെ സംബന്ധിച്ചിടത്തോളം വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുന്നതായിരിക്കും.

22 കാരനായ മുന്നേറ്റതാരം ഇതുവരെ ബംഗളൂരു യുണൈറ്റഡ് വേണ്ടി 11 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയിട്ടുണ്ട്. എന്തായാലും താരം ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ആരാധകർ.

https://twitter.com/kbfcxtra/status/1671494171327369216?t=1MCU4D_Ex9dupyaNHx-uRA&s=19

സാമ്പത്തിക പ്രശ്നമല്ല, ചില ചരട് വലികൾ നടന്നു; മെസ്സിയും അർജന്റീനയും ഇന്ത്യയിൽ കളിക്കാത്തതിന്റെ പിന്നിലെ യഥാർത്ഥ കാരണം ചൂണ്ടിക്കാട്ടി ആരാധകർ

ബ്ലാസ്റ്റേഴ്സിൽ രാജാവിനെ പോലെ കളിച്ചവൻ ഇന്ന് സ്ഥിരം സൈഡ് ബെഞ്ചിൽ ഇരുന്ന് കളി കാണുന്നു..