in

LOVELOVE

ഈ ആറ് സൂപ്പർ താരങ്ങളെ ചെന്നൈ സ്വന്തമാക്കിയത് അടിസ്ഥാന വിലയ്ക്ക്?

IPL ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് സൂപ്പർ കിങ്സ്. കളിക്കളത്തിലെ മികവിനൊപ്പം തന്നെ ലേലംവിളിയിലെ മികവും ടീമിന്റെ പ്രകടനങ്ങളിൽ നിർണായകം ആവാറുണ്ട്. IPL ൽ CSK അടിസ്ഥാന തുകക്ക് സ്വന്തമാക്കിയ ആറ് ‘ഇംപാക്ട്’ പ്ലയേസിനെ നോക്കാം!

chennai players

1) റുതുരാജ് ഗെയ്ക്വദ്

കഴിഞ്ഞ സീസണിൽ, സൂപ്പർ കിങ്സിന് വേണ്ടി ഓറഞ്ച് ക്യാപ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയ റുതുരാജ് ഗെയ്ക്വദിനെ 20 ലക്ഷം രൂപയുടെ അടിസ്ഥാന തുകക്ക് ആണ് ചെന്നൈ ടീമിലെത്തിച്ചത്. പൊതുവിൽ ആർക്കും പരിചയമില്ലാതിരുന്ന ഈ യുവ ഓപണറെ അടിസ്ഥാന തുകക്ക് കിട്ടിയതിൽ അത്ഭുതങ്ങൾ ഇല്ലാ എങ്കിലും CSK ടീമിന് റുതുരാജ് നൽകിയ ഇംപാക്ട് വളരെ വലുതാണ് ഇത്തവണ റുതുവിനെ 6 കോടി നൽകി ടീം നിലനിർത്തി

2) ഇംറാൻ താഹിർ

സൗത്ത് ആഫ്രിക്കയുടെ വെറ്ററൻ ലെഗ് സ്പിന്നർ ഇന്നും ഫ്രാഞ്ചൈസ് ക്രിക്കറ്റിലെ പ്രധാനിയായ ബൗളറാണ്.
2018 ലെ ഓക്ഷനിൽ ഇംറാൻ താഹിറിനെ CSK സ്വന്തമാക്കിയത് ഒരു കോടി രൂപയുടെ അടിസ്ഥാന തുകക്ക് ആണ്.  2018 ആറ് മത്സരങ്ങളിൽ മാത്രം അവസരം ലഭിച്ച താഹിർ പക്ഷേ 2019 ൽ 26 വിക്കറ്റുകൾ നേടി പർപിൾ ക്യാപ്പുമായി ആണ് മടങ്ങിയത്. പക്ഷെ പിന്നീടുള്ള സീസണുകളിൽ ടീം കോമ്പിനേഷൻ വില്ലൻ ആയപ്പോൾ താഹിറിന് വേണ്ടത്ര അവസരങ്ങൾ കിട്ടിയില്ല.

chennai players

3) ജോഷ് ഹേസൽവുഡ്.

ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീമിലെ പ്രധാനിയായ ജോഷ് ഒരിക്കലും ഒരു ടിട്വന്റി ബൗളർ ആയി പരിഗണിക്കപ്പെട്ട താരമല്ല. 2020 ൽ 2 കോടി അടിസ്ഥാന തുകക്ക് ടീമിലെത്തിച്ച ജോഷ് 2021 സീസണിൽ ഫൈനലിൽ ഉൾപടെ നിർണായക പ്രകടനങ്ങൾ നടത്തി ടീമിന്റെ കിരീട വിജയത്തിന്റെ ഭാഗമായി.

4) ഡ്വെയ്ൻ ബ്രാവോ

വർഷങ്ങളായി CSK യുടെ ഓവർസീസ് പ്രമുഖൻ ആണ് ഡ്വെയ്ൻ ബ്രാവോ, ടിട്വന്റി ക്രിക്കറ്റിലെ ഏറ്റവും വിലയേറിയ താരങ്ങളിൽ ഒരാൾ! പക്ഷെ ഈ ബ്രാവോയെ CSK ടീമിലെത്തിച്ചത് അടിസ്ഥന വില മാത്രം നൽകിയാണ് എന്ന് പലർക്കും അറിയില്ല. 2011 മെഗാ ലേലത്തിൽ USD 250,000 ക്ക് ആണ് ബ്രാവോ ടീമിലെത്തിയത്. പിന്നീട് രണ്ട് പർപിൾ ക്യാപ്പ് ഉൾപടെ CSK ടീമിന്റെ ബൗളിങ് ഡിപ്പാർട്ട്മെന്റ് നയിച്ചത് ബ്രാവോ ആണ്. ഇതിനിടക്ക് ഒരു വട്ടം നിലനിർത്തുകയും 2018 ൽ RTM ഉപയോഗിച്ചും CSK ബ്രാവോയുടെ സേവനം ഉറപ്പാക്കി.

5) ബെൻ ഫിൽഫൻഹൗസ്

രണ്ട് സീസണുകളിൽ CSK യുടെ മുൻനിര പേസർ ആയിരുന്ന ഹിൽഫൻഹൗസിനെ അധികമാരും മറന്നുകാണില്ല. 2011 ലേലത്തിൽ CSK യുടെ മറ്റൊരു മികച്ച നേട്ടം ആയിരുന്നു ഈ ഓസ്ട്രേലിയൻ പേസർ – USD 100,000 യുടെ അടിസ്ഥാന തുകക്ക് ആണ് CSK ഹിൽഫൻഹൗസിനെ സ്വന്തമാക്കിയത്.

6) മൈക്ക് ഹസി.

2013 IPL ലെ ഓറഞ്ച് ക്യാപ് വിന്നർ കൂടിയായ മൈക്ക് ഹസി CSK ടീമിൽ എത്തുന്നത് 2008 ലെ പ്രധമ സീസണിലാണ്. ഒരു ടിട്വന്റി ബാറ്റർ എന്ന നിലക്ക് ഇംപാക്ട് ഇല്ലാതിരുന്നത് കൊണ്ടാവാം മിസ്റ്റർ ക്രിക്കറ്ററെ USD 250,000 രൂപ അടിസ്ഥാന തുകക്ക് ചെന്നൈ ടീമിലെത്തിച്ചു. നിലവിൽ ടീമിന്റെ ബാറ്റിങ് കോച്ചാണ് മിസ്റ്റർ ക്രിക്കറ്റർ

സിദാൻ PSG-യിലേക്ക് വരാത്തതിന്റെ വലിയൊരു പ്രശ്നം വിശദീകരിച്ച് മുൻ ബാഴ്സ താരം

“എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു, എല്ലാവർക്കും നന്ദിയുണ്ട്”- യുണൈറ്റഡ് ആരാധകർക്ക് ഒലെയുടെ സന്ദേശം