in

LOVELOVE CryCry

“എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു, എല്ലാവർക്കും നന്ദിയുണ്ട്”- യുണൈറ്റഡ് ആരാധകർക്ക് ഒലെയുടെ സന്ദേശം

“കഴിഞ്ഞ ഞായറാഴ്ച, ചെൽസിയുമായുള്ള മത്സരത്തിന് മൂൻപ് ഒലെയുമായി ഞാൻ ഏകദേശം രണ്ട് മണിക്കൂറിനടുത്തു ഫോണിൽ സംസാരിച്ചിരുന്നു. ടീമിനെക്കുറിച്ചുള്ള ഉൾക്കാഴ്ചയും വിശദാംശങ്ങളും എന്നോട് പറഞ്ഞുകൊണ്ട് ഒന്നര മണിക്കൂറോളം ഫോണിൽ സംസാരിക്കാൻ അദ്ദേഹം വളരെ ഉദാരമനസ്കനായിരുന്നു.”

Ole and Cristano Ronado story

ചുവന്ന ചെകുത്താന്മാർ എന്നറിയപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ഒലെ ഗുന്നാർ സോൾഷ്യയർ, മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് നന്ദി പറഞ്ഞിരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വളരെ മോശം ഫോമിനെ തുടർന്നാണ് സോൾഷ്യയറെ ക്ലബ്ബ്‌ പരിശീലകസ്ഥാനത്തു നിന്ന് പുറത്താക്കുന്നത്.

“ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു, എല്ലാവർക്കും വളരെ നന്ദിയുണ്ട്.” – എന്നാണ് സോൾഷ്യയർ പറഞ്ഞത്. 2018- ഡിസംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താൽക്കാലിക പരിശീലകനായി ചുമതലയേൽക്കുന്ന സോൾഷ്യയർ, 2019 മാർച്ചിലാണ് യുണൈറ്റഡിന്റെ സ്ഥിരപരിശീലകനാകുന്നത്.

Ole and Cristano Ronado story

ഒലെക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ഇടക്കാല പരിശീലകനായി സ്ഥാനമേറ്റെടുത്ത റാൾഫ് റാഗ്നിക്കുമായി ഒലെ ഗുന്നാർ സോൾഷ്യയർ ഏകദേശം രണ്ട് മണിക്കൂറിനടുത്തു ഫോണിൽ സംസാരിച്ചതായി റാൾഫ് റാഗ്നിക്ക് വെളിപ്പെടുത്തിയിരുന്നു. യുണൈറ്റഡ് സ്‌ക്വാഡിന്റെ സാഹചര്യങ്ങളാണ് പ്രധാനമായും സോൾഷ്യയർ തന്നോട് സംസാരിച്ചതെന്നും റാഗ്നിക്ക് പറഞ്ഞു.

“കഴിഞ്ഞ ഞായറാഴ്ച, ചെൽസിയുമായുള്ള മത്സരത്തിന് മൂൻപ് ഒലെയുമായി ഞാൻ ഏകദേശം രണ്ട് മണിക്കൂറിനടുത്തു ഫോണിൽ സംസാരിച്ചിരുന്നു. ടീമിനെക്കുറിച്ചുള്ള ഉൾക്കാഴ്ചയും വിശദാംശങ്ങളും എന്നോട് പറഞ്ഞുകൊണ്ട് ഒന്നര മണിക്കൂറോളം ഫോണിൽ സംസാരിക്കാൻ അദ്ദേഹം വളരെ ഉദാരമനസ്കനായിരുന്നു.” – എന്നാണ് റാൾഫ് റാഗ്നിക്ക് പറഞ്ഞത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി ഒരു കിരീടം പോലും ഓൾഡ് ട്രാഫോഡിലെത്തിക്കാൻ ഒലെ ഗുന്നാർ സോൾഷ്യയർക്ക് കഴിഞ്ഞിട്ടില്ലെങ്കിലും, കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ യുണൈറ്റഡിനെ രണ്ടാം സ്ഥാനത്തെത്തിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ യൂറോപ്പ ലീഗ് ഫൈനലിലാണ് വിയ്യാറയലിനോട് പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുന്നത്.

ഈ ആറ് സൂപ്പർ താരങ്ങളെ ചെന്നൈ സ്വന്തമാക്കിയത് അടിസ്ഥാന വിലയ്ക്ക്?

PSG ക്ക് വേണ്ടി ഞങ്ങൾ മൂന്നു പേർക്കും ഇനിയും ചിലത് ചെയ്തു തീർക്കുവാനുണ്ടെന്നു സൂപ്പർ താരം