in , , , ,

OMGOMG LOVELOVE AngryAngry LOLLOL CryCry

രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ നോട്ടമിട്ട് ചെന്നൈയിൻ എഫ്സി

രണ്ട് തവണ ചാമ്പ്യന്മാരയ ചെന്നൈയിൻ കഴിഞ്ഞ കുറച്ച് സീസണുകളായി മോശം ഫോമിലാണ്. എന്നാൽ അടുത്ത സീസണിൽ തങ്ങളുടെ പ്രതാപത്തിലേക്ക് മടങ്ങിയെത്തുമെന്ന് ചെന്നൈയിൻ ഉടമകൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത സീസണിലേക്ക് വമ്പൻ താരങ്ങളെ ചെന്നൈയിൻ ലക്ഷ്യമിടുന്നത്.

ഐഎസ്എല്ലിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ ആരംഭിക്കാൻ ഇനിയും മാസങ്ങൾ ബാക്കിയുണ്ട്. എങ്കിലും അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണ് ഐഎസ്എൽ ടീമുകൾ. ഇതിൽ വലിയ മുന്നൊരുക്കങ്ങൾ നടത്തുന്ന ടീമാണ് ചെന്നൈയിൻ എഫ്സി.

രണ്ട് തവണ ചാമ്പ്യന്മാരയ ചെന്നൈയിൻ കഴിഞ്ഞ കുറച്ച് സീസണുകളായി മോശം ഫോമിലാണ്. എന്നാൽ അടുത്ത സീസണിൽ തങ്ങളുടെ പ്രതാപത്തിലേക്ക് മടങ്ങിയെത്തുമെന്ന് ചെന്നൈയിൻ ഉടമകൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത സീസണിലേക്ക് വമ്പൻ താരങ്ങളെ ചെന്നൈയിൻ ലക്ഷ്യമിടുന്നത്.

അടുത്ത സീസണ് മുന്നോടിയായി രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെയാണ് ചെന്നൈയിൻ എഫ്സി സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ യുവ പ്രതിരോധ താരം റുയിവ ഹോർമിപാമാണ് ചെന്നൈയിൻ ലക്ഷ്യം വെയ്ക്കുന്ന ആദ്യ താരം. മലയാളത്തിലെ പ്രമുഖ കായിക വെബ്‌സൈറ്റായ ഫാൻപോർട്ട് ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

ഹോർമിപാമിനെ പിന്നാലെ ചെന്നൈയിൻ ലക്ഷ്യം വെയ്ക്കുന്ന രണ്ടാമത്തെ ബ്ലാസ്റ്റേഴ്‌സ് താരമാണ് ഡാനിഷ് ഫാറൂഖി. ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട വാർത്തക പങ്ക് വെയ്ക്കുന്ന ഇന്ത്യൻ ട്രാൻസ്ഫർ എന്ന എക്സ് അക്കൗണ്ടാണ് ഡാനിഷിനെ പറ്റിയുള്ള റൂമറുകൾ പുറത്ത് വിട്ടത്.

ഹോർമിപാം, ഡാനിഷ് ഫാറൂഖി എന്നീ രണ്ട് ബ്ലാസ്റ്റേഴ്‌സ് യുവതാരങ്ങളെ ചെന്നൈയിൻ ലക്ഷ്യം വെയ്ക്കുമ്പോൾ ഹോർമിപാമിനെ ബ്ലാസ്റ്റേഴ്‌സ് വിട്ട് കൊടുക്കാൻ സാധ്യതയില്ല. എന്നാൽ ഡാനിഷിന്റെ കാര്യത്തിൽ അത് ഉറപ്പിക്കാനാവില്ല.

ബ്ലാസ്റ്റേഴ്‌സും മാഞ്ചസ്റ്റർ സിറ്റിയും അൽ നസ്‌റും ഒരു ഗ്രൂപ്പിൽ; ആരാധക പോരാട്ടത്തിന് തയ്യാറായി ബ്ലാസ്റ്റേഴ്‌സ്

ജോഷുവ തിരിച്ചെത്തുന്നു പുതിയ അപ്ഡേറ്റ് പുറത്ത്😍