ഇന്ത്യൻ ഫുട്ബോളിന്റെ നായകനും ഇതിഹാസ താരവും ദേശീയ ടീമിന്റെ നായകനും കൂടിയായ സുനിൽ ഛേത്രി കളം വിടുന്നു താരം ഈ സീസണോടെ കളി നിർത്തുമെന്ന് സൂചനയുണ്ട്.
ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം തന്നെയാണ് എന്നും ഈ സികന്ദരാബാദ്ക്കാരൻ.രാജ്യത്തെ ഫുട്ബോളിനെ ലോക വേദിയിൽ അറിയപ്പെടാൻ കാരണവും ഇന്ന് ഛേത്രിയാണ്.
ഈ സീസണിന് ശേഷം ഫുട്ബോളിൽ നിന്നും വിരമിക്കാൻ സുനിൽ ചേത്രി ആലോചിക്കുന്നുണ്ട്.അടുത്ത സീസണൽ അദ്ദേഹം ബംഗളൂരു എഫ്സിയുടെ താരമായി കൊണ്ട് ഉണ്ടാവില്ല. മറിച്ച് മറ്റൊരു റോളിലേക്ക് എത്താനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
ഇനി ബംഗളുരുവിന്റെ ടെക്നിക്കൽ ടീമിലേക്ക് ജോയിൻ ചെയ്യാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.ഇന്ത്യൻ ദേശീയ ടീമിൽ നിന്നും താരം വിരമിക്കുമോ എന്നത് വ്യക്തമല്ല. ഇത് കേവലം റൂമർ മാത്രമാണ്.ഒഫീഷ്യൽ പ്രഖ്യാപനങ്ങൾ വരേണ്ടിയിരിക്കുന്നു.