in , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

കാര്യങ്ങൾ ശുഭകരമല്ല; വിവാദ റഫറി ക്രിസ്റ്റൽ ജോണിന് വരാനിരിക്കുന്നത് എട്ടിന്റെ പണി

നിലവിൽ ഇന്ത്യൻ ഫുട്ബോളിൽ വലിയ ചർച്ചാ വിഷയമാവുന്ന ക്രിസ്റ്റൽ ജോണിനെ സംബന്ധിച്ച് അത്ര ശുഭകരമായ വാർത്തകല്ല പുറത്ത് വരുന്നത്. വിവാദ മത്സരത്തിന്റെ പേരിൽ ക്രിസ്റ്റൽ ജോണിനെതിരെ എഐഎഫ്എഫ് നടപടിയെടുക്കാൻ സാധ്യതയില്ലെങ്കിലും അതിനേക്കാൾ വലിയ പണി തന്നെയാണ് ക്രിസ്റ്റൽ ജോണിന് വരാനിരിക്കുന്നത്.

കേരളാ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലുള്ള ആദ്യ പ്ലേഓഫിലെ വിവാദങ്ങൾക്ക് പിന്നാലെ ഏറ്റവും കൂടുതൽ വിമർശനം ഉയർന്നത് മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റൽ ജോണിനെതിരെയാണ്. ക്രിസ്റ്റൽ ജോണിന്റെ തെറ്റായ റഫറിങ് മൂലമാണ് ഇത്രയും വിവാദങ്ങൾക്ക് കാരണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതോടെ കൂടി വലിയ പ്രതിഷേധമാണ് റഫറിക്കെതിരെ ഉയരുന്നത്.

ഐഎസ്എല്ലിൽ തെറ്റായ റഫറിങ് ഉണ്ടാവുന്നത് ഇതാദ്യമായല്ല. നേരത്തെ പല തവണ തെറ്റായ റഫറിങ് മൂലം പല ടീമുകൾക്കും നിർണായക പോയിന്റുകൾ നഷ്ടമായിരുന്നു. അതിനാൽ തന്നെ ക്രിസ്റ്റൽ ജോണിനെതിരായ പ്രതിഷേധം കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടേത് മാത്രമല്ല. മറ്റ് ടീമുകളുടെയും ആരാധകരും ക്രിസ്റ്റൽ ജോണിനെതിരായ പ്രതിഷേധത്തിൽ ഭാഗമാവുന്നുണ്ട്.

നിലവിൽ ഇന്ത്യൻ ഫുട്ബോളിൽ വലിയ ചർച്ചാ വിഷയമാവുന്ന ക്രിസ്റ്റൽ ജോണിനെ സംബന്ധിച്ച് അത്ര ശുഭകരമായ വാർത്തകല്ല പുറത്ത് വരുന്നത്. വിവാദ മത്സരത്തിന്റെ പേരിൽ ക്രിസ്റ്റൽ ജോണിനെതിരെ എഐഎഫ്എഫ് നടപടിയെടുക്കാൻ സാധ്യതയില്ലെങ്കിലും അതിനേക്കാൾ വലിയ പണി തന്നെയാണ് ക്രിസ്റ്റൽ ജോണിന് വരാനിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കടുത്ത രോഷം തന്നെയാണ് ക്രിസ്റ്റൽ ജോണിന് ഇനി നേരിടേണ്ടി വരിക.

മുൻ ചെന്നൈയിൻ എഫ്സി പരിശീലകൻര മാർക്കോ മറ്റരാസി, മുൻ ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിങ്കൻ എന്നിവർ നേരത്തെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ രോഷം എന്താന്നെന്ന് മനസിലാക്കിയവരാണ്. എന്നാൽ അതിനേക്കാൾ വലിയ ആരാധക രോഷമായിരിക്കും ക്രിസ്റ്റൽ ജോൺ നേരിടാൻ പോവുക. ഇനി കൊച്ചിയിലൊരു മത്സരം നിയന്ത്രിക്കുന്നതിനെ പറ്റി ക്രിസ്റ്റൽ ജോൺ സ്വപ്‍നം കാണുക പോലുമില്ല.

ഐഎസ്എല്ലിന് പിന്നാലെ നടക്കുന്ന സൂപ്പർ കപ്പിന് ആതിഥേയത്വം വഹിക്കുന്നത് കൊച്ചിയാണ്. സൂപ്പർ കപ്പിന്റെ റഫറി സ്‌ക്വാഡിൽ ക്രിസ്റ്റൽ ജോൺ ഇടം പിടിക്കുകയും അദ്ദേഹത്തിന് കൊച്ചിയിൽ ഒരു മത്സരം നിയന്ത്രിക്കേണ്ടി വന്നാൽ തന്റെ റഫറിയിങ് കരിയറിൽ ഒരിക്കലും മറക്കാൻ പറ്റാത്ത രാത്രിയാവും ക്രിസ്റ്റൽ ജോണിനത്. അതിനാൽ തന്നെ ക്രിസ്റ്റൽ ജോണിനെ സൂപ്പർ കപ്പ് സ്‌ക്വാഡിൽ നിന്ന് മാറ്റി നിർത്താനുള്ള സാധ്യതകളുമുണ്ട്.

ബ്ലാസ്റ്റേഴ്‌സ് പുറത്തായതിന് പിന്നാലെ ഐഎസ്എല്ലിന് വമ്പൻ തിരിച്ചടി

11 താരങ്ങളുടെ കരാർ ഈ സീസണോടെ അവസാനിക്കും; ബ്ലാസ്റ്റേഴ്സിൽ നിന്നും ഇത്തവണ കരാർ കാലാവധി അവസാനിക്കുന്നവരുടെ പട്ടികയിൽ ആരാധകരുടെ ഇഷ്ടതാരങ്ങളും