in , , ,

LOLLOL LOVELOVE AngryAngry OMGOMG CryCry

സൈബർ ആക്രമണം കടുത്തു; ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് വിശദീകരണവുമായി ലെന്നി റോഡ്രിഗസ്

കേരളാ ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിൽ ലെന്നി ഒരു ഗോൾ നേടിയിരുന്നു. ഈ ഗോൾ നേടിയതിന് ശേഷം ലെന്നി റോഡ്രിഗസ് നടത്തിയ ഷട്ടപ്പ് സെലിബ്രെഷനാണ് ഒരു വിഭാഗം കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ചൊടിപ്പിച്ചത്.തുടർന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ ചിലർ ലെന്നി റോഡ്രിഗസിനെതിരെ സൈബർ ആക്രമണം നടത്തുകയായിരുന്നു. താരത്തെ വംശീയമായി അധിക്ഷേപിച്ചും താരത്തിന്റെ കുടുംബത്തെ അധിക്ഷേപിച്ചുമാണ് ചില ബ്ലാസ്റ്റേഴ്‌സ് ആരാധകർ ലെന്നി റോഡ്രിഗസിനോട് കലിപ്പ് തീർത്തത്. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രോകോപിപ്പിച്ച ഷട്ട്അപ്പ് സെലിബ്രേഷൻ പറ്റി വിശദീകരിച്ച് രംഗത്ത് വന്നിരിക്കയാണ് താരം.

കേരളാ ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിലുള്ള മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വലിയ പരാജയം ഏൽക്കേണ്ടി വന്നിരുന്നു. ഈ മത്സരത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ചില കടുത്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. എടികെ മോഹൻബഗാൻ താരം ലെന്നി റോഡ്രിഗസിനെതിരെ ഒരു വിഭാഗം കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ നടത്തിയ സൈബർ ആക്രമണമാണത്. കേരളാ ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിൽ ലെന്നി ഒരു ഗോൾ നേടിയിരുന്നു. ഈ ഗോൾ നേടിയതിന് ശേഷം ലെന്നി റോഡ്രിഗസ് നടത്തിയ ഷട്ടപ്പ് സെലിബ്രെഷനാണ് ഒരു വിഭാഗം കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ചൊടിപ്പിച്ചത്.

തുടർന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ ചിലർ ലെന്നി റോഡ്രിഗസിനെതിരെ സൈബർ ആക്രമണം നടത്തുകയായിരുന്നു. താരത്തെ വംശീയമായി അധിക്ഷേപിച്ചും താരത്തിന്റെ കുടുംബത്തെ അധിക്ഷേപിച്ചുമാണ് ചില ബ്ലാസ്റ്റേഴ്‌സ് ആരാധകർ ലെന്നി റോഡ്രിഗസിനോട് കലിപ്പ് തീർത്തത്. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രോകോപിപ്പിച്ച ഷട്ട്അപ്പ് സെലിബ്രേഷൻ പറ്റി വിശദീകരിച്ച് രംഗത്ത് വന്നിരിക്കയാണ് താരം.

ഗോൾ നേടിയപ്പോൾ ജേഴ്‌സിയൂരി കോര്‍ണറിലേക്ക് ഓടിയെത്തി ചുണ്ടിന് മേല്‍ വിരല്‍ വച്ച് നിശ്ബദരാകാന്‍ ആംഗ്യം കാട്ടിയത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഉദ്ദേശിച്ചല്ലെന്നും തനിക്ക് പ്രായമായെന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയായിരുന്നുവെന്നുമാണ് ലെന്നി റോഡ്രിഗസ് പറയുന്നത്. എന്നെക്കുറിച്ചും എന്റെ പ്രായത്തെ കുറിച്ചും മോശമായി പറഞ്ഞുകൊണ്ടിരുന്ന ആളുകള്‍ക്കുള്ള മറുപടി ആയിരുന്നു അത്. അല്ലാതെ ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിനോടുള്ള മറുപടിയായിരുന്നില്ലെന്നും ലെന്നി റോഡ്രിഗസ് വിശദീകരിക്കുന്നു.

അതെ സമയം, ലെന്നി റോഡ്രിഗസിനെ വംശീയമായി അധിക്ഷേപിച്ചുള്ള കമന്റുകക് പ്രത്യക്ഷപ്പെട്ടതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ പലരും ലെന്നി റോഡ്രിഗസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒരു താരത്തെയും വംശീയമായി അധിക്ഷേപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ പറ്റില്ലെന്ന് നിലപാട് ചില ആരാധകർ എടുത്തിരുന്നു.

അതെ സമയം, സംഭവം വലിയ പ്രശ്നമായതോടെയാണ് മുഖം രക്ഷിക്കാനാണ് ലെനി റോഡ്രിഗസ് വിശദീകരണം നൽകിയതെന്നും സോഷ്യൽ മീഡിയയിലൂടെ ചിലർ അഭിപ്രായപ്പെടുന്നു. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സൈബർ ആക്രമണം കടുത്തതോടെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അല്ല മറിച്ച് തനിക്ക് പ്രായമായി എന്ന് വിമർശിക്കുന്നവരോടാണ് ആ ആഘോഷം നടത്തിയത് എന്ന വിശദീകരണം ലെന്നി നടത്തിയത് എന്നുമാണ് ചിലർ അഭിപ്രായപ്പെടുന്നത്.

മലയാളി ഗോളടി മിഷൻ ഇന്ന് ഐഎസ്എല്ലിൽ അരങ്ങേറ്റം നടത്തിയേക്കും; പ്രതീക്ഷയോടെ ആരാധകർ

നെയ്‌മറെ നയിച്ച ഐഎസ്എൽ താരം വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു