in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

മലയാളി ഗോളടി മിഷൻ ഇന്ന് ഐഎസ്എല്ലിൽ അരങ്ങേറ്റം നടത്തിയേക്കും; പ്രതീക്ഷയോടെ ആരാധകർ

കഴിഞ്ഞ സന്തോഷ് ട്രോഫിയിലൂടെ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഏറെ പരിചിതമായ പേരാണ് ടി.കെ ജെസിൻ. സന്തോഷ് ട്രോഫിയിൽ കര്ണാടകയ്‌ക്കെതിരെ നടന്ന മത്സരത്തിൽ സബ്ബായി ഇറങ്ങി ഏവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് ജെസിൻ നടത്തിയത്. കർണാടകയ്‌ക്കെതിരായ മത്സരത്തിൽ കേരളം ഒരു ഗോളിന് പിന്നില്‍ നില്‍ക്കെയാണ് കോച്ച് ബിനോ ജോര്‍ജ് 30-ാം മിനിറ്റില്‍ വിഘ്നേഷിനെ പിന്‍വലിച്ച് ജെസിനെ കളത്തിലിറക്കുന്നത്പിന്നീട് ജെസിന്റെ സംഹാരതാണ്ഡവമാണ് ഫുട്ബാൾ ആരാധകർ കണ്ടത്.

35, 42, 44, 56, 74 മിനിറ്റുകളില്‍ കേരളത്തിനായി ഗോളടിച്ച ജെസിന് കേരളത്തിന് ഒരു സുവർണ വിജയം നേടിക്കൊടുക്കയും ചെയ്തു. ഈ മത്സരത്തോടെ കേരളത്തിലും പുറത്തും ശ്രദ്ധ നേടിയ ജെസിന് പിന്നാലെ ഐഎസ്എൽ ക്ലബ്ബുകളും കൂടി. കേരളാ ബ്ലാസ്റ്റേഴ്സും ജെസിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ജെസിനെ റാഞ്ചിയത് കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാളാണ്.സന്തോഷ് ട്രോഫിയിലെ കേരളാ ടീമിന്റെ പരിശീലകനായ ബിനോ ജോർജ്ജ് ഈസ്റ്റ് ബംഗാളിന്റെ സഹപരിശീലകനായതും ജെസിന് ഈസ്റ്റ് ബംഗാളിലെത്താൻ കാരണമായി.

ഇന്ത്യൻ ഫുട്ബാളിൽ വലിയ ഭാവി കണക്കാക്കുന്ന ജെസിൻ ഇന്ന് ഐഎസ്എല്ലിൽ അരങ്ങേറ്റം നടത്തുമെന്നാണ് സൂചന. ഐഎസ്എല്ലിൽ ഇന്ന് ഈസ്റ്റ് ബംഗാൾ നോർത്ത് ഈസ്റ്റ് മത്സരം നടക്കാനിരിക്കെയാണ് മലയാളി താരം ജെസിൻ ഇന്ന് ഐഎസ്എൽ അരങ്ങേറ്റം നടത്താനുള്ള സാധ്യതയുണ്ടെന്നും കൊൽക്കത്തൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ ഈസ്റ്റ് ബംഗാൾ പരിശീലകൻ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനും താരം ഇന്ന് അരങ്ങേറ്റം നടത്തുന്നതിനെ പറ്റിയുള്ള സൂചന നൽകിയിരുന്നു.

ഈസ്റ്റ് ബംഗാളിന്റെ റിസര്‍വ് ടീമിനായിട്ടാണ് ജെസിന്‍ കളിക്കുന്നത്. റിസർവ് ടീമിന്റെ ഴിഞ്ഞ കളികളിലെല്ലാം ഗോളടിച്ച് ജെസിന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ ഗുഡ്ലിസ്റ്റിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. താരത്തെ റിസർവ് സ്‌ക്വാഡിൽ നിന്നും സീനിയർ ടീമിലേക്ക് പ്രൊമോട്ട് ചെയ്യാനുള്ള സാധ്യതയും കണക്കാകുന്നുണ്ട്.

ജെസിൻ സീനിയർ ടീമിനോടൊപ്പം പരിശീലനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം സീനിയർ ടീമിനോട് എത്രത്തോളം ഇണങ്ങിച്ചേരുമെന്ന് പരിശോധിക്കേണ്ടതുണ്ട് എന്ന് പറഞ്ഞ കോണ്‍സ്റ്റന്റൈൻ താരത്തെ ഇന്നത്തെ മത്സരത്തിൽ സബ്ബായി ഇറക്കാനുള്ള നൽകിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സിന്റെ ശത്രുക്കൾ ബംഗളൂരുവോ,എടികെയോ ഒന്നുമല്ല; ശത്രുക്കൾ അകത്ത് തന്നെയുണ്ട്

സൈബർ ആക്രമണം കടുത്തു; ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് വിശദീകരണവുമായി ലെന്നി റോഡ്രിഗസ്