in , , ,

LOVELOVE CryCry OMGOMG AngryAngry LOLLOL

നോ ഇമ്പാക്ട്; ബ്ലാസ്റ്റേഴ്സിനായി ഇത്രയും മത്സരം കളിച്ചിട്ടും ഇമ്പാക്റ്റുണ്ടാക്കാതെ സൂപ്പർ താരം

പൊസിഷനുകൾ കീപ്പ് ചെയ്ത് ടീമിന്റെ അറ്റാക്കിങ്ങിനും പ്രതിരോധത്തിന് ഒരേ പോലെ പങ്ക് വഹിക്കുക എന്ന റോളാണ് രണ്ട് സെന്റർ മിഡ്ഫീൽഡർമാർക്ക് ഈ ഫോർമേഷനിൽ ഉള്ളത്. ആശാൻ ടീമിലെത്തിയ ആദ്യ സീസണിൽ ജീക്സൺ സിങ്ങും പ്യൂട്ടിയയുമാണ് ഈ റോളുകൾ ചെയ്തിരുന്നത്. പിന്നീട് ജീക്സൺ- കലിയുഷ്‌നി സഖ്യവും ഈ റോൾ സ്ഥിരമായി കൈകാര്യം ചെയ്തു. ഇടയ്ക്ക് വിബിൻ മോഹൻ, അസർ എന്നീ താരങ്ങളും ആശാന്റെ ഫോർമേഷനിൽ ഈ റോളുകൾ കൈകാര്യം ചെയ്തവരാണ്.

4-4-2 എന്ന ഫോർമേഷനാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് സ്ഥിരമായി ഉപയോഗിക്കാറുള്ളത്. മറ്റു ഫോർമേഷനുകൾ ആശാൻ ബ്ലാസ്റ്റേഴ്സിൽ ഉപയോഗിക്കുന്നത് വളരെ വിരളമാണ്. 4-4-2 എന്ന പൊസിഷനിൽ കളിക്കുമ്പോൾ ഏറെ നിർണായകമായ പൊസിഷനുകളാണ് രണ്ട് സെന്റർ മിഡ്ഫീൽഡർമാർക്കുള്ളത്.

പൊസിഷനുകൾ കീപ്പ് ചെയ്ത് ടീമിന്റെ അറ്റാക്കിങ്ങിനും പ്രതിരോധത്തിന് ഒരേ പോലെ പങ്ക് വഹിക്കുക എന്ന റോളാണ് രണ്ട് സെന്റർ മിഡ്ഫീൽഡർമാർക്ക് ഈ ഫോർമേഷനിൽ ഉള്ളത്. ആശാൻ ടീമിലെത്തിയ ആദ്യ സീസണിൽ ജീക്സൺ സിങ്ങും പ്യൂട്ടിയയുമാണ് ഈ റോളുകൾ ചെയ്തിരുന്നത്. പിന്നീട് ജീക്സൺ- കലിയുഷ്‌നി സഖ്യവും ഈ റോൾ സ്ഥിരമായി കൈകാര്യം ചെയ്തു. ഇടയ്ക്ക് വിബിൻ മോഹൻ, അസർ എന്നീ താരങ്ങളും ആശാന്റെ ഫോർമേഷനിൽ ഈ റോളുകൾ കൈകാര്യം ചെയ്തവരാണ്.

എന്നാൽ ഈ സീസണിൽ ആശാൻ ഈ റോളിന് നിയോഗിച്ച താരമാണ് ഡാനിഷ് ഫാറൂഖി. ജീക്സന്റെ അഭാവത്തിൽ ഈ റോളിൽ ഡാനിഷ് ഫാറൂഖിന് ഉത്തരവാദിത്വമേറി. എന്നാൽ ഈ പൊസിഷനിൽ ഡാനിഷിന് എത്ര മാത്രം തിളങ്ങാനായി എന്ന് ചോദിച്ചാൽ നെറ്റിചുളിക്കേണ്ടി വരും.

സംഭവം ഈ പൊസിഷനിൽ നിന്നും ഡാനിഷ് ഗോളുകൾ നേടിയിട്ടുണ്ട് എങ്കിലും സെന്റർ മിഡ്ഫീൽഡ് റോളിൽ പ്യുട്ടിയയ്ക്ക് പകരക്കാരനായി എത്തിയ താരത്തിന് ആ വിടവ് നികത്തനായിട്ടില്ല. പലപ്പോഴും ഡാനിഷ് വരുത്തുന്നു മിസ് പാസുകൾക്ക് ബ്ലാസ്റ്റേഴ്‌സ് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. കൂടാതെ തീരെ ഫിറ്റ് അല്ലാത്ത മനോഭാവം കൂടി ഡാനിഷിന്റെ ഭാഗത്ത് നിന്നും ചില മത്സരങ്ങളിൽ നമ്മുക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

ഒന്നല്ലെങ്കിൽ ഡാനിഷിനെ മറ്റു പൊസിഷനുകളിൽ കളിപ്പിക്കുകയോ അല്ലെങ്കിൽ സെന്റർ മിഡ്ഫീൽഡ് റോളിൽ ഡാനിഷിനെക്കാൾ മികച്ച് നിൽക്കുന്ന താരങ്ങൾക്ക് അവസരം നൽകുകയോ ചെയ്യണം. അല്ലാത്ത പക്ഷം ബ്ലാസ്റ്റേഴ്‌സ് വലിയ വില നൽക്കേണ്ടി വരുമെന്ന് ആരാധനാർ അഭിപ്രായപ്പെടുന്നു.

തോൽവിയുടെ ഉത്തരവാദിത്വം ആശാൻ ഏറ്റെടുത്തു, ലജ്ജ തോന്നുന്നുവെന്ന് ആശാൻ🥺

പോയന്റ് ടേബിളിൽ തലപ്പത്തു തുടരാൻ ബ്ലാസ്റ്റേഴ്‌സിന് അർഹതയില്ലെന്ന് ഇവാൻ ആശാൻ🥵