കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ അവരുടെ വിജയയാത്ര തുടരുകയാണ് മികച്ച പ്രകടനം നടത്തുന്ന ടീം ഐ എസ് എൽ പത്താം സീസണിലെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുണ്ട് ഇപ്പോൾ.
ബ്ലാസ്റ്റർസിന് ഇപ്പോഴും ആശങ്കയായി നിൽക്കുന്നത് ഏറെ പ്രതീക്ഷയോടെ ടീമിൽ എത്തിയെ പേപ്ര വേണ്ടത്ര ഫോമിൽ ഉയരുന്നില്ല താരത്തിന് ഇതുവരെ ഫോം കണ്ടത്താൻ സാധിച്ചില്ല.
അടുത്ത സീസണിലും വാസ്‌ക്വസ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവരെ തീർത്തും നിരാശപ്പെടുത്തിയാണ് താരം എഫ്‌സി ഗോവയിലേക്ക് ചേക്കേറിയത്. താരം സ്വന്തം ഇഷ്‌ടപ്രകാരം ഗോവയിലേക്ക് ചേക്കേറിയതാണോ ബ്ലാസ്റ്റേഴ്‌സ് കരാർ പുതുക്കി നൽകാതിരുന്നതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം നടത്തിയ പ്രകടനം ഗോവയിൽ ആവർത്തിക്കാൻ വാസ്‌ക്വസിനു കഴിഞ്ഞില്ല. കഴിഞ്ഞ സീസണിൽ ഒരു ഗോൾ മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം.