in , , , ,

LOVELOVE CryCry

മഞ്ഞപ്പട ചെയ്തത് ശെരിയോ? തെറ്റോ; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് രണ്ട് അഭിപ്രായം

കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെതിരെ നടന്ന ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം വിപി സുഹൈറിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ ചില ആരാധകർ ചാൻറ്റ് മുഴക്കിയിരുന്നു. ഇത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കെതിരെ വിമർശനത്തിനും കാരണമായിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദീകരണവുമായി ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടയ്മയായ മഞ്ഞപ്പട രംഗത്തെത്തുകയും ചെയ്തിരുന്നു.

വിപി സുഹൈറിനെതിരെ ചില ആരാധകർ പാടിയ ചാന്റിന്റെ പേരിൽ മഞ്ഞപ്പടയിലെ അംഗങ്ങൾക്ക് നേരെ സൈബർ ആക്രമണം നടക്കുന്നുവെന്നും അംഗങ്ങൾക്കെതിരെ തെറിവിളി നടക്കുന്നുണ്ടെന്നും മഞ്ഞപ്പട ഇറക്കിയ ഔദ്യോഗിക കുറിപ്പിൽ പറയുന്നുണ്ട്.

ഒരു ടീം ഹോം ഗ്രൗണ്ടിൽ കളിക്കുമ്പോൾ തങ്ങളുടെ ടീമിന് എല്ലാവിധ പിന്തുണ നൽകണെമന്ന ഉറപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വം ആണെന്നും എതിരാളികൾക്ക് ഭയമുണ്ടാവുന്ന ഒരു അന്തരീക്ഷം സ്റ്റേഡിയത്തിൽ ഒരുക്കേണ്ടത് ഞങ്ങളുടെ പ്രധാന ഉത്തരവാദിത്വമാണെന്നും മഞ്ഞപ്പടയുടെ കുറിപ്പിൽ പറയുന്നുണ്ട്.

ഹോം ടീമിന് നൽകിയ പിന്തുണ എന്നതിലപ്പുറം മറ്റൊന്നും ഇ ഈവിഷയത്തിൽ കാണരുതെന്ന് വ്യക്തമാക്കുന്ന മഞ്ഞപ്പട കേരളത്തെയോ ഇന്ത്യയെയോ പ്രതിനിധികരിക്കുന്ന ഏതൊരു താരത്തെയും പിന്തുണക്കാൻ മഞ്ഞപ്പട മുന്നിലുണ്ടാവുമെന്നും ക്ലബ് ഫുട്ബാളിൽ ക്ലബ് ആണ് വലുതെന്നും അല്ലാതെ എതിർ കളിക്കാരന്റെ പേരോ നാടോ കളിക്കളത്തിലെ 90 മിനുട്ടിൽ കാര്യമാക്കുന്നില്ലെന്നും മഞ്ഞപ്പട പറയുന്നു.

സുഹൈറിനെതിരെ ചാൻറ്റ് മുഴക്കിയ സംഭവത്തിൽ മഞ്ഞപ്പട വിശദീകരണം നൽകിയെങ്കിലും സുഹൈറിനെതിരെ ചാൻറ്റ് മുഴക്കിയ സംഭവത്തിൽ ചില ആരാധകർ മഞ്ഞപ്പടയുടെ നിലപാടിനൊപ്പമല്ല ഉള്ളത്. എതിർ താരത്തിനെതിരെ മോശമായ ചാൻറ്റ് മുഴക്കിയല്ല സ്വന്തം ടീമിനോടുള്ള പിന്തുണ വ്യക്തമാക്കേണ്ടത് എന്നും ചിലർ ആരാധകർ അഭിപ്രായപ്പെടുന്നു. സുഹൈറിനെതിരെ മോശം ചാൻറ്റ് ആണ് പാടിയതെന്നും മാന്യമായ ചാൻറ്റ് എങ്കിലും ഉപയോഗിക്കാമായിരുന്നു എന്നും ചിലർ അഭിപ്രായപ്പെടുന്നു.

ബ്ലാസ്റ്റേഴ്‌സ് ടീം ബസ് തേടി ആർടിഒ വന്നു, പരിശീലനത്തിനിടെ നാടകീയ രംഗങ്ങൾ

ബോംബെയിൽ വെച്ച് ഒഡിഷ എഫ്സിയെ കത്തിച്ച് മുംബൈ സിറ്റി