in ,

LOVELOVE

ബോംബെയിൽ വെച്ച് ഒഡിഷ എഫ്സിയെ കത്തിച്ച് മുംബൈ സിറ്റി

മുംബൈ ഫുട്ബോൾ അറീന സ്റ്റേഡിയത്തിൽ തങ്ങൾക്ക് വേണ്ടി ആർത്തുവിളിച്ച ആരാധകർക്ക് സമ്മാനവുമായ് സീസണിലെ ആദ്യ ഐഎസ്എൽ വിജയം സ്വന്തമാക്കി മുംബൈ സിറ്റി എഫ്സി മുന്നോട്ട് കുതിക്കാനൊരുങ്ങുന്നു. കഴിഞ്ഞ മത്സരത്തിൽ ജംഷഡ്പൂർ എഫ്സിക്കെതിരെ ഗംഭീര തിരിച്ചുവരവ് നടത്തിയ ജോസഫ് ഗോമ്പാവൂവിന്റെ ഒഡിഷ എഫ്സിക്കെതിരെയാണ് ഡെസ് ബക്കിങ്ഹാമിന്റെ ചുണകുട്ടികൾ ഹോം വിജയം ഏകപക്ഷീയമായ രണ്ട് ഗോളിന് ആഘോഷിക്കുന്നത്.

മുംബൈ ഫുട്ബോൾ അറീന സ്റ്റേഡിയത്തിൽ തങ്ങൾക്ക് വേണ്ടി ആർത്തുവിളിച്ച ആരാധകർക്ക് സമ്മാനവുമായ് സീസണിലെ ആദ്യ ഐഎസ്എൽ വിജയം സ്വന്തമാക്കി മുംബൈ സിറ്റി എഫ്സി മുന്നോട്ട് കുതിക്കാനൊരുങ്ങുന്നു.

കഴിഞ്ഞ മത്സരത്തിൽ ജംഷഡ്പൂർ എഫ്സിക്കെതിരെ ഗംഭീര തിരിച്ചുവരവ് നടത്തിയ ജോസഫ് ഗോമ്പാവൂവിന്റെ ഒഡിഷ എഫ്സിക്കെതിരെയാണ് ഡെസ് ബക്കിങ്ഹാമിന്റെ ചുണകുട്ടികൾ ഹോം വിജയം ഏകപക്ഷീയമായ രണ്ട് ഗോളിന് ആഘോഷിക്കുന്നത്.

ഗോൾരഹിതമായ ആദ്യ പകുതിക്ക്‌ ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിലാണ് മത്സരത്തിന്റെ ഗതി നിർണ്ണയിക്കുന്ന സെൽഫ് ഗോളെത്തുന്നത്. മുംബൈ സിറ്റി താരം ചാങ്തെയുടെ ഷോട്ട് ഒഡിഷ ഗോൾകീപ്പർ തടഞ്ഞിട്ടുവെങ്കിലും റീബൗണ്ട് വന്ന പന്ത് ഒഡിഷ താരം സാരംഗിയുടെ കാലിൽ കൊണ്ട് സ്വന്തം വലയിലേക്ക് കയറി.

പിന്നീട് സമനില ഗോളിന് വേണ്ടി ഒഡിഷ എഫ്സി കഠിനമായി മത്സരത്തിൽ ശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തിൽ ബിപിൻ സിങ് കൂടി ഗോൾ നേടിയതോടെ ഐലാൻഡേഴ്സ് ഹോം വിജയം ഗംഭീരമാക്കി.

മുംബൈ സിറ്റി എഫ്സിക്കെതിരെ 16ഓളം ഷോട്ടുകൾ എടുക്കാൻ കഴിഞ്ഞെങ്കിലും ഒന്ന് പോലും ഗോൾ ആക്കി മാറ്റാനാകാത്തതാണ് ഒഡിഷക്ക്‌ തിരിച്ചടിയായത്. നാളെ നടക്കുന്ന അടുത്ത ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് vs എടികെ മോഹൻ ബഗാൻ എന്നിവർ മത്സരിക്കും.

https://twitter.com/IndSuperLeague/status/1581315112094568448?t=0t8FM6YJiK9Q3BWdSCqEWQ&s=19

മഞ്ഞപ്പട ചെയ്തത് ശെരിയോ? തെറ്റോ; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് രണ്ട് അഭിപ്രായം

എടികെ ശക്തമായ ടീമാണ്! എങ്ങനെ നേരിടണമെന്ന് ബ്ലാസ്റ്റേഴ്‌സ് താരം പറയുന്നു..