എ ടി കെ മോഹൻ ബഗാനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീം കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും, മാനസികമായി വളരെയധികം തയ്യാറായി ഒരുങ്ങണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ഹെർമൻ ജോത് കബ്ര.
എ ടി കെ മോഹൻ ബഗാനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി നടന്ന പ്രീമാച്ച് പത്രസമ്മേളനത്തിലാണ് കബ്ര സംസാരിക്കുന്നത്. ഈസ്റ്റ് ബംഗാളിനെതിരെ ഒരുങ്ങിയത് പോലെ ശക്തമായ മനോഭാവത്തോടെ ഈ മത്സരവും തുടങ്ങണമെന്ന് കബ്ര പറഞ്ഞു.
“ഈസ്റ്റ് ബംഗാളിനെതിരായ ആദ്യ മത്സരം പോലെ തന്നെയാണ് ഇതും, ഹോം ഗ്രൗണ്ടിലെ ഉദ്ഘാടന മത്സരത്തിൽ നിങ്ങൾ വിജയിച്ചു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്നാൽ ഒരേ പ്രകടനം നടത്തുന്നത് വളരെ ബുദ്ധിമുട്ടാണ്, മാനസികാവസ്ഥയും മനോഭാവവും ശരിയായിരിക്കണം.”
“നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്, അവർ നല്ല ടീമാണ്, അവർക്ക് ശക്തരായ കളിക്കാരുണ്ട്, അതിനാൽ നമ്മൾ കഴിഞ്ഞ കളിയിൽ നിന്ന് തുടങ്ങിയതുപോലെ ശരിയായ മാനസികാവസ്ഥയോടെ വരണം.” – ഹെർമൻ ജോത് കബ്ര പറഞ്ഞു.
ഇന്ന് വൈകുന്നേരം 7:30ന് കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ മുഴുവൻ ഇതിനകം തന്നെ വിറ്റുപോയിട്ടുണ്ട്. നിറഞ്ഞുതുളുമ്പുന്ന ഒരു സ്റ്റേഡിയത്തെയാണ് അധികൃതർ കൊച്ചിയിൽ പ്രതീക്ഷിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :