in ,

വിജയം ഫാൻസിനൊപ്പം ആഘോഷിച്ച് ഡെസ് ബക്കിങ്ഹാം..

ഗ്രേഗ് സ്റ്റുവാർട്, ആൽബർട്ടോ നോഗുവെര, ചാങ്തെ, അഹ്‌മദ്‌ ജാഹു, ജോർഹെ പെരേര ഡയസ്, മുർതദ ഫാൾ തുടങ്ങി ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ വമ്പൻ താരനിര സ്വന്തമായുള്ള മുൻ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാർക്ക് ഡെസ് ബക്കിങ്ഹാം എന്ന കിടിലൻ പരിശീലകൻ കൂടിയാണ് ഇത്തവണ ടീമിനോപ്പമുള്ളത്.

നിലവിലെ ഐഎസ്എൽ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിയോട് 3-3ന്റെ തകർപ്പൻ സമനില വഴങ്ങിയ മുംബൈ സിറ്റി എഫ്സി രണ്ടാം ഐഎസ്എൽ മത്സരത്തിൽ കരുത്തരായ ഒഡിഷ എഫ്സിയെ തോൽപ്പിച്ച് മുന്നേറുകയാണ്.

ഗ്രേഗ് സ്റ്റുവാർട്, ആൽബർട്ടോ നോഗുവെര, ചാങ്തെ, അഹ്‌മദ്‌ ജാഹു, ജോർഹെ പെരേര ഡയസ്, മുർതദ ഫാൾ തുടങ്ങി ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ വമ്പൻ താരനിര സ്വന്തമായുള്ള മുൻ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാർക്ക് ഡെസ് ബക്കിങ്ഹാം എന്ന കിടിലൻ പരിശീലകൻ കൂടിയാണ് ഇത്തവണ ടീമിനോപ്പമുള്ളത്.

കഴിഞ്ഞ ദിവസം ഒഡിഷ എഫ്സിയെ ഹോം ഗ്രൗണ്ടിൽ വെച്ച് രണ്ട് ഗോളുകൾക്ക്‌ തോൽപിച്ചതിനു ശേഷം ആരാധകരുമൊത്തു ഏറെ നേരം സന്തോഷം പങ്കിടുന്ന മുംബൈ സിറ്റി പരിശീലകനെയും താരങ്ങളെയും നമുക്ക് കാണാനായി.

മത്സരം കഴിഞ്ഞ് ഡ്രസ്സിംഗ് റൂമിലേക്ക് പോകുന്ന വഴിയിൽ ഗാലറിക്കടുത്തേക്ക് ചെന്നുകൊണ്ട് ആരാധകർക്ക് എല്ലാവർക്കും ഷേക്ക്‌ഹാൻഡ് നൽകിയ ഡെസ് ബക്കിങ്ഹാം അൽപ്പം സമയം അവർക്കൊപ്പമാണ് ചെലവഴിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ താരസമ്പന്നമായ സ്‌ക്വാഡിനൊപ്പം കിരീടം നേടാൻ സാധ്യതയുള്ള ടീമായ മുംബൈ സിറ്റി എഫ്സി തങ്ങളുടെ ആരാധകർക്ക് വേണ്ടി മറ്റൊരു ഐഎസ്എൽ കിരീടം നേടാനുള്ള പരിശ്രമത്തിലാണ്.

ആരാധകർക്കൊപ്പമുള്ള ഡെസ് ബക്കിങ്ഹാമിന്റെ വിജയാഹ്ലാദവും ഫാൻസിന് വേണ്ടി ടീം പോരാടുമെന്ന് സൂചിപ്പിക്കുന്നതാണ്. മുംബൈ അറീനയിൽ വെച്ച് നടക്കുന്ന അടുത്ത ഹോം മത്സരവും കാണികൾ കൊണ്ട് സ്റ്റേഡിയം നിറയുമെന്ന് പ്രതീക്ഷിക്കുന്നു.

വീഡിയോ :

എടികെ ശക്തമായ ടീമാണ്! എങ്ങനെ നേരിടണമെന്ന് ബ്ലാസ്റ്റേഴ്‌സ് താരം പറയുന്നു..

എടികെക്ക്‌ എതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇലവനിൽ ആരൊക്കെയുണ്ടാകും? ഇവാൻ മറുപടി പറയുന്നു..