in , ,

LOVELOVE

എടികെക്ക്‌ എതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇലവനിൽ ആരൊക്കെയുണ്ടാകും? ഇവാൻ മറുപടി പറയുന്നു..

മത്സരത്തിന് മുൻപായി നടന്ന പത്രസമ്മേളനത്തിൽ നാളത്തെ മത്സരത്തിലെ സ്റ്റാർട്ടിങ് ഇലവനെ കുറിച്ച് ചോദിച്ചപ്പോൾ വൈകുന്നേരത്തെ പരിശീലനത്തിന് ശേഷം നാളെ മാത്രമാണ് ആരെ കളിപ്പിക്കുമെന്നത് ടീം തീരുമാനിക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞത്.

എടികെ മോഹൻ ബഗാനെതിരെ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ഹോം മത്സരത്തിനുള്ള ലൈനപ്പിനെയും സബ്സ്ടിട്യൂഷൻ താരങ്ങളെയും കുറിച്ച് യാതൊരു വിധ തീരുമാനങ്ങളും ഇതുവരെ എടുത്തിട്ടില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

വൈകുന്നേരത്തെ അവസാന പരിശീലന സെഷനിനു ശേഷമേ ഇക്കാര്യം തീരുമാനിക്കുകയുള്ളൂവെന്നും ഇന്നലെ നടന്ന പ്രെസ്സ് കോൺഫറൻസിൽ ഇവാൻ പറഞ്ഞു. കൂടാതെ മത്സരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ടീമിലെ എല്ലാ താരങ്ങളും ലഭ്യമാണെന്നും ഇവാൻ കൂട്ടിച്ചേർത്തു.

മത്സരത്തിന് മുൻപായി നടന്ന പത്രസമ്മേളനത്തിൽ നാളത്തെ മത്സരത്തിലെ സ്റ്റാർട്ടിങ് ഇലവനെ കുറിച്ച് ചോദിച്ചപ്പോൾ വൈകുന്നേരത്തെ പരിശീലനത്തിന് ശേഷം നാളെ മാത്രമാണ് ആരെ കളിപ്പിക്കുമെന്നത് ടീം തീരുമാനിക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞത്.

“സ്റ്റാർട്ടിങ് ലൈനപ്പിലെ 11 കളിക്കാരെയോ സൂപ്പർ സബ്‌സിനെയോ ഏത് കളിക്കാരെ ഇറക്കുമെന്നത് 100 ശതമാനം ഞാൻ ഉറപ്പിച്ചിട്ടില്ല. നല്ല കാര്യമെന്തെന്നാൽ നാളത്തെ മത്സരത്തിന് എല്ലാവരും ലഭ്യമാണ്, എല്ലാവരും നല്ല ഫിറ്റിലാണ്, എല്ലാവരും കളിക്കാൻ തയ്യാറായി തന്നെയാണ് നിൽക്കുന്നത്. “

“ആർക്കെതിരെ കളിക്കുന്നു, ഹോം അല്ലെങ്കിൽ എവേ മത്സരമാണോ, എന്തായിരിക്കും സമീപനം എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇത് സംബന്ധിച്ച് നോക്കേണ്ടതുണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് വ്യത്യസ്തമായ നിരവധി കാര്യങ്ങൾ ചെയ്യാനുള്ള പരിശീലന സെഷനുണ്ട്. അതിനാൽ നാളത്തേക്ക് നമുക്ക് നല്ല ടീമിനെ ശരിയാക്കാൻ നോക്കാം. ” – ഇവാൻ വുകോമാനോവിച് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

kerala blasters press conference

വിജയം ഫാൻസിനൊപ്പം ആഘോഷിച്ച് ഡെസ് ബക്കിങ്ഹാം..

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പൊളിയാണ്?അതിനാൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ് – കബ്ര