in ,

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പൊളിയാണ്?അതിനാൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ് – കബ്ര

എടികെ മോഹൻ ബഗാനെതിരായ മത്സരത്തിന്റെ എല്ലാ ടിക്കറ്റുകളും വിറ്റുതീർന്നു, അതിനാൽ ഈ മത്സരത്തിൽ ആരാധകരിൽ നിന്ന് നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്? എന്ന ചോദ്യത്തിനാണ് പ്രെസ്സ് കോൺഫറൻസിനിടെ കബ്ര മറുപടി നൽകിയത്

ഫുട്ബോൾ താരങ്ങൾ എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലുള്ളവരെല്ലാം വളരെയധികം അനുഗ്രഹിക്കപ്പെട്ടവരാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ താരമായ ഡിഫെൻഡർ ഹെർമൻ ജോത് കബ്ര.

ഇത്ര മികച്ച ഫാൻസും ആരാധകപിന്തുണയുമുള്ളത് കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണെന്ന് പറഞ്ഞ കബ്ര, മത്സരത്തിനായി തയ്യാറായിട്ടില്ലെങ്കിൽ പോലും ആരാധകർ തങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകുകയും മത്സരത്തിനായി തങ്ങളെ ഒരുക്കുകയും ചെയ്യുമെന്നാണ് കബ്ര പറഞ്ഞത്.

എടികെ മോഹൻ ബഗാനെതിരായ മത്സരത്തിന്റെ എല്ലാ ടിക്കറ്റുകളും വിറ്റുതീർന്നു, അതിനാൽ ഈ മത്സരത്തിൽ ആരാധകരിൽ നിന്ന് നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്? എന്ന ചോദ്യത്തിനാണ് പ്രെസ്സ് കോൺഫറൻസിനിടെ കബ്ര മറുപടി നൽകിയത്.

“കളിക്കാരെന്ന നിലയിൽ ഞങ്ങൾ വളരെ അനുഗ്രഹിക്കപ്പെട്ടവരാണ്, ഞങ്ങൾക്ക് വലിയ ആരാധകരും പിന്തുണയും ഉണ്ട്. ഏതൊരു യുവതാരത്തിനും പ്രചോദനം ലഭിക്കാൻ ഇത് എളുപ്പമാണ്. ഒരു കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരനെന്ന നിലയിൽ സ്റ്റേഡിയത്തിൽ നിന്ന് ആദ്യമായി ഞാൻ അനുഭവിച്ചതിൽ നിന്ന് പറയുകയാണെങ്കിൽ മത്സരത്തിനായി നിങ്ങൾ നന്നായി തയ്യാറായിട്ടില്ലെങ്കിലും, ഫാൻസ്‌ നിങ്ങളെ മത്സരത്തിനായി തയ്യാറാക്കും.”

“അവർ ചാന്റ് ചെയുന്ന രീതി എങ്ങനെയാണെന്ന് പ്രകടിപ്പിക്കാൻ വാക്കുകളില്ല. ഇത് 100% ൽ കൂടുതൽ പ്രകടനം നൽകാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു, അത് വളരെ പ്രധാനമാണ്. എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കുകയും കാര്യങ്ങൾ വളരെ ലളിതമാക്കുകയും വേണം.” – ഹെർമൻ ജോത് കബ്ര പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

kerala blasters

എടികെക്ക്‌ എതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇലവനിൽ ആരൊക്കെയുണ്ടാകും? ഇവാൻ മറുപടി പറയുന്നു..

ബ്ലാസ്റ്റേഴ്സിന്റെ ഈയൊരു മെന്റാലിറ്റി കാരണം നമ്മൾ ലീഗിൽ മുന്നേറും – ജിയാനു