in , ,

LOVELOVE

ബ്ലാസ്റ്റേഴ്സിന്റെ ഈയൊരു മെന്റാലിറ്റി കാരണം നമ്മൾ ലീഗിൽ മുന്നേറും – ജിയാനു

32 വയസുകാരനായ അപോസ്‌റ്റോലാസ് ജിയാനുവിന്റെ മനോഹരമായ ചലനങ്ങൾക്ക് വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്നത്. ആദ്യ മത്സരത്തിൽ മിന്നിതിളങ്ങാനായിലെങ്കിലും ഇന്ന് നടക്കുന്ന ഹോം മത്സരത്തിൽ താരം ഗോളുകൾ നേടുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു ഒരുപാട് ദൂരം മുന്നോട്ടു പോകാൻ കഴിയുമെന്ന് ശുഭപ്രതീക്ഷ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് – ഓസ്ട്രേലിയൻ താരം അപോസ്‌റ്റോലാസ് ജിയാനു.

ഈയിടെ നൽകിയ ഒരു അഭിമുഖത്തിനിടെയിലാണ് താരം ഇക്കാര്യം സൂചിപ്പിക്കുന്നത്. നിലവിൽ എ ടി കെ മോഹൻ ബഗാനെതിരെയുള്ള മത്സരത്തെ കുറിച്ചാണ് തങ്ങൾ ചിന്തിക്കുന്നതെന്ന് പറഞ്ഞ ജിയാനു, ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് പാലിച്ചുകൊണ്ടിരിക്കുന്ന മെന്റാലിറ്റി നിലനിർത്തുകയാണെങ്കിൽ ലീഗിൽ ഒരുപാട് ദൂരം മുന്നോട്ടു പോകാമെന്നും കൂട്ടിച്ചേർത്തു.

“ഇപ്പോൾ, ഞങ്ങൾ ചിന്തിക്കുന്നത് അടുത്ത മത്സരത്തെക്കുറിച്ചാണ്, അത് ഈ ഞായറാഴ്ച എടികെ മോഹൻ ബഗാനെതിരെയാണ് നടക്കുന്നത്. ഞങ്ങൾ ഇത്തരത്തിലുള്ള മെന്റാലിറ്റി നിലനിർത്തുകയാണെങ്കിൽ നമുക്ക് ഇത്തവണ ലീഗിൽ ഒരുപാട് ദൂരം മുന്നോട്ടുപോകാം.” – അപോസ്‌റ്റോലാസ് ജിയാനു പറഞ്ഞു.

32 വയസുകാരനായ അപോസ്‌റ്റോലാസ് ജിയാനുവിന്റെ മനോഹരമായ ചലനങ്ങൾക്ക് വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്നത്. ആദ്യ മത്സരത്തിൽ മിന്നിതിളങ്ങാനായിലെങ്കിലും ഇന്ന് നടക്കുന്ന ഹോം മത്സരത്തിൽ താരം ഗോളുകൾ നേടുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

Sportskeeda

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പൊളിയാണ്?അതിനാൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ് – കബ്ര

വിദേശ താരങ്ങൾ ഇവിടെ വന്നത് എന്തിനാണെന്ന് അവർ കാണിച്ചുതരും!! – ഇവാൻ ആശാൻ