in , , ,

LOVELOVE OMGOMG

ഡോക്യൂമെന്റുകൾ ശേഖരിക്കാതെ നാട്ടിലേക്ക് മടങ്ങി ദിമി

ദിമിക്ക് ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ നൽകിയിരുന്നു. കാരണം ബ്ലാസ്റ്റേഴ്സിന് താരത്തെ നിലനിർത്താൻ ആഗ്രഹമുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ കരാർ ചർച്ചകൾ നടക്കുമ്പോഴാണ് ഐഎസ്എല്ലിലെ മറ്റൊരു ക്ലബ് താരത്തിന് ഉയർന്ന ഓഫറുമായി രംഗത്ത് വന്നത്. ഇതോടെയാണ് താരം ആശയകുഴപ്പത്തിലായത്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോളടി വീരൻ ദിമിത്രി ഡയമന്തക്കോസിന്റെ കരാർ ചർച്ചകളുമായി ബന്ധപ്പെട്ട റൂമറുകൾ ഇപ്പോഴും ചൂട് പിടിച്ചിരിക്കുകയാണ്. താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കും. ആ കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ മറ്റു പല ക്ലബ്ബുകളും താരത്തിന് പിന്നാലെയുണ്ടെന്നതാണ് ദിമിയുടെ കാര്യങ്ങൾ കൺഫ്യുഷനാക്കുന്നത്.

ദിമിക്ക് ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ നൽകിയിരുന്നു. കാരണം ബ്ലാസ്റ്റേഴ്സിന് താരത്തെ നിലനിർത്താൻ ആഗ്രഹമുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ കരാർ ചർച്ചകൾ നടക്കുമ്പോഴാണ് ഐഎസ്എല്ലിലെ മറ്റൊരു ക്ലബ് താരത്തിന് ഉയർന്ന ഓഫറുമായി രംഗത്ത് വന്നത്. ഇതോടെയാണ് താരം ആശയകുഴപ്പത്തിലായത്.

എതിരാളികൾ ദിമിയ്ക്ക് വമ്പൻ ഓഫർ വാഗ്ദാനം ചെയ്‌തെങ്കിലും ദിമി ആ കരാറിനോട് ഇത് വരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഈ വിഷയത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ചെറിയ രീതിയിൽ സന്തോഷം നൽകുന്ന ഒരു വാർത്ത കൂടിയുണ്ട്.

സാധാരണ ഗതിയിൽ ഒരു താരം ഒരു ക്ലബ്ബുമായി വേർപിരിയുന്ന സമയത്ത് കരാർ അവസാനിച്ചതിന്റെയും പ്രതിഫലത്തിന്റെയും രേഖകൾ ക്ലബ്ബിൽ നിന്നും കൈപറ്റാറുണ്ട്. എന്നാൽ ദിമി ക്ലബ്ബിൽ നിന്നും ഇതൊന്നും കൈപ്പറ്റാതെയാണ് നാട്ടിലേക്ക് മടങ്ങിയത്.അതിനർത്ഥം ക്ലബ് വിടാൻ ദിമി ഉദ്ദേശിച്ചിട്ടില്ല എന്നതാണ്.

ദിമി ക്ലബ്ബിൽ നിന്നും രേഖകൾ കൊണ്ട് പോവാത്തത് കൊണ്ട് ആരാധകർക്ക് പൂർണമായും സന്തോഷിക്കാനാവില്ല. എപ്പോൾ വേണമെങ്കിലും ഈ രേഖകൾ താരത്തിന്റെ ഓൺലൈനായി ക്ലബിനോട് ആവശ്യപ്പെടാവുന്നതാണ്.

ഇത് താൻടാ ആശാൻ;വിമാന ടിക്കറ്റ് വരെ ക്യാൻസൽ ചെയ്ത് ഇവാൻ ആശാന്റെ സ്നേഹസ്പർശം; കൈയ്യടിച്ച് ആരാധകർ

ആ 4 താരങ്ങൾ ലോകകപ്പിനുണ്ടാവില്ല; സൂചന നൽകി ബിസിസിഐ; പുറത്താവുന്നത് ആരാധകരുടെ പ്രിയ താരങ്ങളും