ലൂണയെ നിലനിർത്തിയ ബ്ലാസ്റ്റേഴ്സ് ഡിമിയോ നിലനിർത്താൻ മറന്നു എന്ന് വേണം പറയാൻ കയിഞ്ഞ രണ്ട് വർഷ കാലം ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയെ നയിച്ചത് ഡിമി എന്ന ഒറ്റൊരു താരമായിരുന്നു.
ബ്ലാസ്റ്റേഴ്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടി ഡിമി ചരിത്രം സൃഷ്ടിച്ചു.നിലവിലെ ഐഎസ്എൽ പത്താം സീസണിലെ ഗോൾഡൻ ബൂട്ട് ജേതവും കൂടിയാണ് ഈ ഗ്രീക്ക് സ്റ്റാർ സ്ട്രൈക്കർ.
ഐഎസ്എല്ലിലെ പല ക്ലബ്ബുകൾക്കും അദ്ദേഹത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. പ്രത്യേകിച്ച് ഈസ്റ്റ് ബംഗാൾ,മുംബൈ സിറ്റി,ബംഗളൂരു എഫ്സി എന്നിവരൊക്കെ ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചതാണ്.
മോഹൻ ബഗാനോ,മുംബൈ സിറ്റിയോ ഡിമിയെ സ്വന്തമാകാൻ വേണ്ടി ഒരുക്കങ്ങൾ മുന്നെ തുടങ്ങിയിട്ടുണ്ട്.അതുകൊണ്ടുതന്നെ അദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിൽ തുടരാനുള്ള സാധ്യതയുമുണ്ട്.