in , , ,

CryCry

ഔദ്യോഗികം; ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞ് ദിമി; ഇനി മഞ്ഞക്കുപ്പായത്തിലില്ല

സമയം ലൂണയുടെ കരാർ പുതുക്കിയതിനു പിന്നാലെ ദിമി ബ്ലാസ്റ്റേഴ്സിൽ തുടരില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഒരു ആർട്ടിക്കിൾ പ്രസ്തുത ലേഖകൻ പ്രസിദ്ധീകരിച്ചിരുന്നു. ലൂണയുടെ കരാറിലെ ഒരു പ്രത്യേക ഉടമ്പടിയാണ് അതിന് കാരണം. പ്രസ്തുത ആർട്ടിക്കിളിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു.

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഏറെ നിരാശയിലാഴ്ത്തി മറ്റൊരു വാർത്ത കൂടി ഇപ്പോൾ പുറത്ത് വരികയാണ്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രി ഡയമന്തക്കോസ് ഇനി ബ്ലാസ്റ്റേഴ്സിനായി പന്ത് തട്ടില്ല. തന്റെ ഇൻസ്റ്റാ ഗ്രാം പോസ്റ്റിലൂടെയാണ് ദിമി ബ്ലാസ്റ്റേഴ്സിനോട് വിടവാങ്ങുന്ന കാര്യം പറഞ്ഞത്.

കഴിഞ്ഞ രണ്ട് സീസണുകളിലായി ബ്ലാസ്റ്റേഴ്‌സ് നിരയിൽ നിർണായക സാന്നിധ്യമായിരുന്നു ഈ ഗ്രീക്കുകാരൻ. കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിലെ ഗോൾഡൻ ബൂട്ട് ഉടമ കൂടിയായിരുന്നു താരം.

നേരത്തെ താരവുമായി ബന്ധപ്പെട്ട് ഒട്ടേറെ റൂമറുകൾ പ്രചരിച്ചെങ്കിലും താരം ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നായിരുന്നു ആരാധകർ കണക്ക് കൂട്ടിയത്. താരത്തിന്റെ കരാർ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ താരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഒരു പുതിയ കരാറും മുന്നോട്ട് വെച്ചിരുന്നു.

എന്നാൽ ഇതിനിടയിൽ താരത്തിന് ഐഎസ്എല്ലിൽ നിന്നും വമ്പൻ ഓഫറുകളും ലഭിച്ചു. അതിനാൽ അടുത്ത സീസണിൽ താരം ഐഎസ്എല്ലിലെ മറ്റു ക്ലബ്ബുകൾക്കായി പന്ത് തട്ടുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.

അതേ, സമയം ലൂണയുടെ കരാർ പുതുക്കിയതിനു പിന്നാലെ ദിമി ബ്ലാസ്റ്റേഴ്സിൽ തുടരില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഒരു ആർട്ടിക്കിൾ പ്രസ്തുത ലേഖകൻ പ്രസിദ്ധീകരിച്ചിരുന്നു. ലൂണയുടെ കരാറിലെ ഒരു പ്രത്യേക ഉടമ്പടിയാണ് അതിന് കാരണം. പ്രസ്തുത ആർട്ടിക്കിളിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു.

ALSO READ: ദിമിയെ നിലനിർത്താനാകില്ല?; കാരണം ലൂണയുടെ കരാറിലെ പ്രത്യേക ഉടമ്പടി

അങ്ങനെ ആശാന് പിന്നാലെ ദിമിയും പോയി🥺💔 ബ്ലാസ്റ്റേഴ്സിൽ ഇനി കളിക്കാനില്ലെന്ന് സൂപ്പർതാരം..

ദിമി ബ്ലാസ്റ്റേഴ്സ് വിട്ട് പോവുന്നത് മറ്റൊരു ഐഎസ്എൽ ക്ലബിലേക്ക് റിപ്പോർട്ട് പുറത്ത്🥲💔