in , , , ,

CryCry OMGOMG LOLLOL LOVELOVE AngryAngry

തൃപ്‌തനാവാതെ ദിമി; പ്ലേ ഓഫ് ഒരുക്കത്തിനിടയിലും ബ്ലാസ്റ്റേഴ്സിന് നിരാശ നൽകി ദിമിയുടെ പുതിയ അപ്‌ഡേറ്റ്

പ്ലേ ഓഫിൽ ആരൊക്കെ കളിക്കും, എന്തൊക്കെ സംഭവിക്കുമെന്ന ആശങ്കയിൽ ആരാധകർ കഴിയവേ ആരാധകർക്ക് വീണ്ടും നിരാശ നൽകി ദിമിയുടെ മറ്റൊരു അപ്‌ഡേറ്റ് കൂടി പുറത്ത് വരികയാണ്.

കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെ പ്ലേ ഓഫിനിറങ്ങുകയാണ്. നാളെ ഒഡീഷയുടെ തട്ടകത്തിൽ അവരെ തോൽപിച്ചെങ്കിൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ കിരീട പ്രതീക്ഷ നിലനിർത്താനാവൂ.. പ്ലേ ഓഫിൽ ആരൊക്കെ കളിക്കും, എന്തൊക്കെ സംഭവിക്കുമെന്ന ആശങ്കയിൽ ആരാധകർ കഴിയവേ ആരാധകർക്ക് വീണ്ടും നിരാശ നൽകി ദിമിയുടെ മറ്റൊരു അപ്‌ഡേറ്റ് കൂടി പുറത്ത് വരികയാണ്.

ഫുട്ബോൾ കമന്റേറ്ററും പ്രൊഡ്യൂസറുമായ സോഹൻ പോഡാറിന്റെ റിപ്പോർട്ട് പ്രകാരം ദിമിയ്ക്ക് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് നൽകിയ പുതിയ കരാറിൽ താരം തൃപ്തനല്ല എന്നാണ്. അതിനർത്ഥം താരം ബ്ലാസ്റ്റേഴ്സിന് തുടരാനുള്ള സാദ്ധ്യതകൾ കുറവാണെന്നാണ്.

കഴിഞ്ഞ സീസണിലാണ് ദിമി ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ഒരു വർഷത്തെ കരാറിലാണ് താരം അന്ന് ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ആ കരാർ കാലാവധി കഴിഞ്ഞതോടെ ബ്ലാസ്റ്റേഴ്‌സ് താരത്തിന് ഒരു വർഷം കൂടെയുള്ള പുതിയ കരാർ നൽകി. ആ കരാറാണ് ഈ സീസണിൽ അവസാനിക്കാൻ പോകുന്നത്.

ഈ സീസണിൽ മികച്ച പ്രകടനം നടത്തിയതോടെ താരത്തിന്റെ മാർക്കറ്റ് വാല്യൂ ഉയർന്നു. ഈ സാഹചര്യത്തിൽ വമ്പൻ തുകയുള്ള കരാറാണ് താരം ബ്ലാസ്റ്റേഴ്സിൽ നിന്നും വീണ്ടും പ്രതീക്ഷിക്കുന്നത്. എന്നാൽ ദിമിയുടെ പ്രതീക്ഷയ്‌ക്കൊത്ത് കരാറല്ല ബ്ലാസ്റ്റേഴ്‌സ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ചെറിയ തുകയിൽ താരങ്ങളെ നിലനിർത്തുക എന്ന നയമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. കൂടാതെ നായകൻ അഡ്രിയാൻ ലൂണയേക്കാൾ വലിയ പ്രതിഫലം ദിമിക്ക് നൽകാൻ ബ്ലാസ്റ്റേഴ്‌സ് ഉദ്ദേശിക്കുന്നുമില്ല. ഇതൊക്കെയാണ് ദിമി ഇപ്പോഴും ബ്ലാസ്റ്റേഴ്സിനോട് ഇടഞ്ഞ് നിൽക്കാൻ കാരണം.

ലൂണ കളിക്കും പക്ഷെ മറ്റൊരു പ്രധാന താരം നാളെ പ്ലേ ഓഫിൽ കളിക്കില്ല

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവന്മരണ പോരാട്ടം🔥എതിരാളികൾ ശക്തരാണ്..