in , , ,

CryCry OMGOMG AngryAngry LOVELOVE LOLLOL

ദിമിയുടെ കാര്യത്തിൽ തീരുമാനമായി; ആരാധകർക്ക് നിരാശ മാത്രം

കേരളാ ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ ഒരാളായ ഗ്രീക്ക് താരം ദിമിത്രി ഡയമന്തക്കോസ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഈ സീസണോടെ താരത്തിന് ബ്ലാസ്റ്റേഴ്സിൽ കരാർ അവസാനിക്കും. താരത്തെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തിയിരുന്നു.

കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തിയെങ്കിലും കരാർ പുതുക്കുന്ന ചർച്ചകളിൽ പുരോഗതിയില്ലെന്ന് ‘ദി ബ്രിഡ്ജ്’ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരാർ ചർച്ചയിൽ ഇത് വരെ ഇരു കക്ഷികൾക്കും പൂർണതയിൽ അവസാനിപ്പിക്കാനായിട്ടില്ല. അതിനാൽ ദിമി ഇനി ബ്ലാസ്റ്റേഴ്സിൽ തുടരുന്ന കാര്യം സംശയമാണ്.

അതെ സമയം കുടുംബവുമായി കൂടുതൽ സമയം ചെലവഴിക്കാൻ താരം ഗ്രീസിലേക്ക് തന്നെ മടങ്ങിപോവുമെന്നും ശേഷം അവിടുത്തെ ക്ലബ്ബിനായി കളിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇതിനിടയിൽ ഐഎസ്എൽ ക്ലബായ ഈസ്റ്റ് ബംഗാൾ താരത്തിന് പിന്നാലെയുണ്ട്. താരവുമായി ഈസ്റ്റ് ബംഗാൾ ആദ്യ ഘട്ട ചർച്ചകൾ നടത്തിയതായി കൊൽക്കത്തൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നു.

ഈ സീസണിൽ സൂപ്പർ കപ്പ് ജേതാക്കളായത് ഈസ്റ്റ് ബംഗാളാണ്. അതിനാൽ അവർക്ക് അടുത്ത സീസണിൽ എഎഫ്സി കപ്പിന് യോഗ്യതയുണ്ട്. ഇത് താരം ഈസ്റ്റ് ബംഗാളിനെ തിരഞ്ഞെടുക്കാൻ കാരണമായേക്കാം.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ വമ്പൻ പോരാട്ടങ്ങൾ..

ബ്ലാസ്റ്റേഴ്സിന്റെ ബിഗ് ഫിഷ് ഫോറിൻ സൈനിങ് വന്നു⚡🔥ആഹ്ലാദത്തിൽ  ആരാധകർ😍