in ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ബ്ലാസ്റ്റേഴ്സിന്റെ ബിഗ് ഫിഷ് ഫോറിൻ സൈനിങ് വന്നു⚡🔥ആഹ്ലാദത്തിൽ  ആരാധകർ😍

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തുടർച്ചയായ പരാജയങ്ങൾ നേരിട്ടു മോശം ഫോമില്ലായ്മയിൽ നിരാശ പ്രകടിപ്പിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും നിരവധി താരങ്ങളാണ് ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്നത്.

  ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തുടർച്ചയായ പരാജയങ്ങൾ നേരിട്ടു മോശം ഫോമില്ലായ്മയിൽ നിരാശ പ്രകടിപ്പിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും നിരവധി താരങ്ങളാണ് ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്നത്.

സീസൺ അവസാനത്തോടെ കേരള ബ്ലാസ്റ്റേഴ്സ് വിടണം എന്ന് താരങ്ങൾ തീരുമാനമെടുത്തതോടെ പുതിയ  താരങ്ങൾക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ഒരു കിടിലൻ താരത്തിനേ സൈൻ ചെയ്തിട്ടുണ്ട്.

എഫ്സി ഗോവയുടെ 30 വയസ്സുകാരനായ മൊറോക്കൻ സൂപ്പർ വിദേശ താരം നോഹ് സദോയിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി രണ്ടു വർഷത്തെ കരാറിൽ സൈൻ ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നേരത്തെ മുതൽ താരത്തിന് സ്വന്തമാക്കാനുള്ള ചർച്ചകൾ പോസിറ്റീവ് ദിശയിലാണെന്ന് വാർത്തകളും പുറത്തുവന്നിരുന്നു.

2026 വരെയുള്ള രണ്ട് വർഷത്തെ കരാറിൽ താരത്തിന്റെ സേവനം അടുത്ത സീസൺ മുതൽ ലഭ്യമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് നീക്കം. അതേസമയം സൂപ്പർ വിദേശ താരം എത്തുന്നത്തോടെ മറ്റൊരു വിദേശ താരം ബ്ലാസ്റ്റേഴ്സ് വിട്ടുപോകുമെന്ന് ഉറപ്പായി. സാധ്യതകൾ നോക്കുകയാണെങ്കിൽ ദിമിത്രിയോസിനു പകരമായിരിക്കണം നോഹയുടെ സൈനിങ്.

ദിമിയുടെ കാര്യത്തിൽ തീരുമാനമായി; ആരാധകർക്ക് നിരാശ മാത്രം

തൊട്ടതെല്ലാം പൊന്നാക്കിയവൻ; ഇവാന്റെ പിൻഗാമിയായി എത്തുക സൂപ്പർ പരിശീലകനോ?