കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്നും ഇവാന് പകരം രണ്ട് പരിശീലകരെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരിക്കുകയാണെന്നുമുള്ള റിപോർട്ടുകൾ പുറത്ത് വന്നതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ ചർച്ചകൾ സജീവമാണ്. ഇവാൻ പുറത്ത് പോകുകയാണ് എങ്കിൽ പകരം ആരായിരിക്കും ബ്ലാസ്റ്റേഴ്‌സ് പരിശീലകനെന്നും ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട ആ രണ്ട് പരിശീലകർ ആരെണെന്നുമുള്ള ചർച്ചയാണ് ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്നത്.
ഇവാന് പകരമായി ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട ആ രണ്ട് പരിശീലകർ ആരാണ് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ നിലവിലെ എഫ്സി ഗോവയുടെ പരിശീലകൻ മനോലോ മാർക്കസിന്റെ പേര് ഉയരുകയാണ്. ഐഎസ്എല്ലിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള പരിശീലകനാണ് മനോലോ. ഹൈദരാബാദിന് കിരീടം നേടിക്കൊടുത്ത പരിശീലകൻ കൂടിയാണ് അദ്ദേഹം.
നിലവിൽ ഒരു വർഷത്തെ കരാറാണ് മനോലോയും ഗോവയും തമ്മിലുള്ളത്. കൂടാതെ ഫുട്ബോൾ സംസ്കാരം ഏറ്റവും ഇഷ്ടപ്പെടുന്ന പരിശീലകൻ കൂടിയാണ് അദ്ദേഹം. ഹൈദരാബാദ് വിടുമ്പോൾ അദ്ദേഹം നടത്തിയ സ്റ്റേറ്റ്മെന്റ് ‘ കിരീടം നേടിയ ഹൈദ്രബാദ് എഫ്സിയെക്കാൾ ഹൈദരാബാദുകാർക്ക് ഇഷ്ടം പോയ്ന്റ്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാവുന്ന സൺറൈസസ് ഹൈദരാബാദിനെയാണ്’ എന്നതായിരുന്നു.
അതായത് ഹൈദരാബാദിലെ ജനങ്ങൾ ഫുട്ബാളിനെക്കാൾ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.പിന്നീട് അദ്ദേഹം എഫ്സി ഗോവയിലേക്ക് പോകുന്നതിനെ പറ്റി പറഞ്ഞത്’ ഹൈദ്രാബാദിനെക്കാൾ ഫുട്ബോൾ സംസ്കാരം ഗോവയ്ക്കുണ്ടെന്നും ഹൈദ്രാബാദിനെക്കാൾ കാണികളും ഗോവയിൽ ഉണ്ടെന്നുമാണ്.ഇത്തരത്തിൽ ഫുട്ബാൾ സംസ്കാരം ഏറെ ഇഷ്ടപ്പെടുന്ന പരിശീലകനാണ് മനോലോ. അതിനാൽ അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സിലേക്ക് ആകര്ഷിപ്പിക്കാൻ വലിയ കടമ്പയില്ല.ഈയിടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പുകഴ്ത്തി അദ്ദേഹം രംഗത്ത് വരികയുമാ ചെയ്തിരുന്നു.
ഗോവയുമായി കരാറിന്റെ അവസാന നാളുകളിൽ ഉള്ളതിനാലും മനോലോയ്ക്ക് ഇഷ്ടപ്പെട്ട ഫുട്ബോൾ സംസ്കാരം കേരളത്തിൽ ഉള്ളതിനാലുമാണ് ആരാധകർക്കിടയിൽ ഇവാന്റെ പിൻഗാമിയായ മനോലോ മാറുന്നത്.