in , , ,

AngryAngry CryCry OMGOMG LOVELOVE LOLLOL

അവിടെയും ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ബ്ലാസ്റ്റേഴ്‌സ്; അതൃപ്തിയിൽ ആരാധകർ

കിരീടങ്ങളൊന്നുമില്ലെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സിന് എന്നും അഭിമാനമായിരുന്നു തങ്ങളുടെ ആരാധകർ. ഏഷ്യയിലെ തന്നെ മികച്ച ആരാധക കൂട്ടായ്മയായാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പലരും വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാലിപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഈ അഭിമാന നേട്ടം കൂടി നഷ്ടമായിരിക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ആരാധകരുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് പ്രമുഖ കായിക മാധ്യമമായ ഖേൽ നൗ. എന്നാൽ ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്‌സ് ആരാധകരില്ല എന്നതാണ് കൗതുകകരം.

കൊൽക്കത്തൻ ടീമുകളായ മോഹൻ ബഗാനാണ് ഖേൽ നൗവിന്റെ പട്ടികയിലെ ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകകൂട്ടായ്മ. രണ്ടാം സ്ഥാനം മറ്റൊരു കൊല്കത്തൻ ക്ലബായ ഈസ്റ്റ് ബംഗാളാണ്. പട്ടികയിൽ മൂന്നാം സ്ഥാനമാണ് ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പടയ്ക്കുള്ളത്.

നാലാം സ്ഥാനം നേടിയിരിക്കുന്നത് ജംഷെഡ്പൂർ എഫ്‍സിയാണ്. അഞ്ചാം സ്ഥാനത്താണ് പിന്നീട് ബംഗളൂരു എഫ്സി വരുന്നത്.5 ക്ലബ്ബുകളുടെ റാങ്ക് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

അതെ സമയം, ഖേൽ നൗവിന്റെ പട്ടികയിൽ ബ്ലാസ്‌റ്റേഴ്‌സിനെ അവഗണിച്ചതിൽ ആരാധകർക്ക് നിരാശയുണ്ട്. കാരണം കളത്തിന് പുറത്തും അകത്തും മികച്ച പ്രവർത്തനങ്ങളാണ് മഞ്ഞപ്പട നടത്തുന്നത്.

ശനിയാഴ്ച ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് നേടികൊടുക്കുവാൻ ബാംഗ്ലൂരുവിനു കഴിയും😹

റൊണാൾഡോയുടെ അൽനാസറിനെ വിറപ്പിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകർ