2021-22 സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മിന്നും പ്രകടനം കാഴ്ച വെച്ച താരമാണ് അൽവരോ വാസ്‌കസ്. ബ്ലാസ്റ്റേഴ്‌സിനായി കിടിലൻ ഗോളുകൾ നേടിയ താരം അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിന് തുടരുമെന്ന് കരുതിയെങ്കിലും താരം ബ്ലാസ്റ്റേഴ്‌സ് വിട്ട് ഗോവയിലേക്ക് പോകുകയായിരുന്നു.
എന്നാൽ ബ്ലാസ്റ്റേഴ്‌സിലെ മികവ് അദ്ദേഹത്തിന് ഗോവയിൽ കാഴ്ച വെയ്ക്കാനായില്ല. ഇതോടെ കരാർ പൂർത്തിയാവും മുമ്പേ ഗോവ വാസ്ക്കസിനെ റിലീസ് ചെയ്യൂകയായിരുന്നു.
ഗോവ റിലീസ് ചെയ്ത അൽവാരോയെ വീണ്ടും ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തുന്നു എന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. എന്നാൽ ഈ നീക്കം ബ്ലാസ്റ്റേഴ്‌സ് ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയാണ് ഒരു വിഭാഗം ബ്ലാസ്റ്റേഴ്‌സ് ആരാധകർ.
അൽവാരോയുടെ ഫോം നഷ്ടമായെന്നും അതിനാൽ അദ്ദേഹത്തെ തിരിച്ച് വിളിക്കേണ്ട എന്നാ ആവശ്യമാണ് ഒരു വിഭാഗം ആരാധകർ ഉയർത്തുന്നത്. കൂടാതെ ബ്ലാസ്റ്റേഴ്‌സ് അൽവാരോയ്ക്ക് പകരം ഒരു യുവ മുന്നേറ്റ താരത്തെ ടീമിലെത്തിച്ചാൽ ഇതിലും മികച്ച നീക്കമായി മാറുമെന്നും ആരാധകരിൽ ചിലർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഒരൊറ്റ സീസണിലെ പ്രകടനം കൊണ്ട് അദ്ദേഹത്തിന്റെ ഫോം വിലയിരുത്തരുത്തെന്നും ഇവാൻ വുകമനോവിച്ചിന്റെ കീഴിൽ താരത്തിന് മികച്ച പ്രകടനം നടത്താൻ കഴിയുമെന്നും ചില ആരാധകർ പറയുന്നു