in , ,

മലയാളി താരത്തെ സ്വന്തമാക്കാനൊരുങ്ങി പഞ്ചാബ്….

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിന്റെ മുനൊരുക്കത്തിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. എല്ലാ ക്ലബ്ബും തങ്ങളുടെ സ്‌ക്വാഡിനെ ഏറ്റവും മികച്ചതക്കാനുള്ള ശ്രമത്തിലാണ്. ട്രാൻസ്ഫർ വിൻഡോയാണെങ്കിൽ വളരെയധികം ആവേശത്തോടെയാണ് കടന്നുപോവുന്നതും

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിന്റെ മുനൊരുക്കത്തിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. എല്ലാ ക്ലബ്ബും തങ്ങളുടെ സ്‌ക്വാഡിനെ ഏറ്റവും മികച്ചതക്കാനുള്ള ശ്രമത്തിലാണ്. ട്രാൻസ്ഫർ വിൻഡോയാണെങ്കിൽ വളരെയധികം ആവേശത്തോടെയാണ് കടന്നുപോവുന്നതും.

ഇന്ത്യൻ പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയുടെ പുതിയ റിപ്പോർട്ട്‌ പ്രകാരം മലയാളി താരം ലിയോൺ അഗസ്റ്റിനെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് ഐഎസ്എലിലെ പുതിയ ക്ലബ്ബായ റൗണ്ട്ഗ്ലാസ് പഞ്ചാബ്. താരം നിലവിൽ ബംഗളുരു എഫ്സിയിലാണ് കളിക്കുന്നത്.

താരത്തിന് വേണ്ടിയുള്ള പഞ്ചാബിന്റെ ഓഫർ ബംഗളുരു അംഗീകരിച്ചു കഴിഞ്ഞു. ഇപ്പോഴ് പേപ്പർ വർക്കുകൾ നടന്നുകൊണ്ടിരിക്കുയാണ്. അതുകൊണ്ട് തന്നെ ഇനി വരും ദിവസങ്ങളിൽ പഞ്ചാബ് താരത്തിനന്റെ കരാറിനെ കുറിച്ച് ഔദ്യോഗികമായി അറിയിക്കും.

https://twitter.com/MarcusMergulhao/status/1672138246736977921?t=X3yurKJ4ZT0-2XhSA5eHeQ&s=19

കോഴിക്കോട് സ്വദേശിയായ ലിയോൺ അഗസ്റ്റിന് 2018 മുതൽ ബംഗളുരു എഫ്സിക്കി വേണ്ടി പന്ത് തട്ടുന്നുണ്ട്. 14 മത്സരങ്ങൾ നിന്ന് ഒരു ഗോൾ താരം ബംഗളുരുവിന് നേടിയിട്ടുണ്ട്. ബംഗളുരുവിന്റെ മിക്ക കളിയിലും സൈഡ് ബെഞ്ചിൽ വരുന്ന ലിയോൺ അഗസ്റ്റിന് പഞ്ചാബിലേക്കുള്ള കൂടുമാറ്റം ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അവനെ ടീമിലെടുക്കരുത്; ബ്ലാസ്റ്റേഴ്‌സ് നീക്കത്തിനെതിരെ ആരാധകർ

ഫുട്ബാളിൽ തന്റെ പുതിയ ലക്ഷ്യം എന്താണെന്ന് വെളിപ്പെടുത്തി സഹൽ…