സീതാ രാമം, ലക്കി ഭാസ്കർ തുടങ്ങിയ വിജയ സിനിമകളിലൂടെ തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ തന്റെതായ സ്ഥാനം നേടാൻ ദുൽഖറിന് സാധിച്ചിട്ടുണ്ട്. ഇപ്പോളിത ദുൽഖർ സലാമനിന്റെ പുതിയ തെലുങ്ക് സിനിമയുടെ പൂജ സർമണി പൂർത്തിയായിരിക്കുകയാണ്.
നവാഗത സംവിധായകൻ രവി നെലക്കുടിത്തിയുടെ DQ41ന്റെ പൂജ സർമണിയാണ് ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്. ഹൈദരാബാദിൽ നടന്ന പൂജാ ചടങ്ങോടെയാണ് #DQ41 എന്ന സിനിമയുടെ ലോഞ്ച് നടന്നത്. ചടങ്ങിൽ നാനി ആദ്യ ക്ലാപ്പ് അടിച്ചു, പെഡി എന്ന സിനിമയുടെ സംവിധായകൻ ബുച്ചി ബാബു സന ക്യാമറ സ്വിച്ച് ഓൺ ചെയ്തു.
ഗുന്നം സന്ദീപ്, രമ്യ ഗുന്നം, നാനി എന്നിവർ ചേർന്ന് തിരക്കഥ കൈമാറി. നിലവിൽ ദി പാരഡൈസ് സംവിധാനം ചെയ്യുന്ന സംവിധായകൻ ശ്രീകാന്ത് ഒഡേല ലോഞ്ചിൽ പങ്കെടുത്തുകൊണ്ട് പിന്തുണ നൽകി.
അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ഒരു പാൻ ഇന്ത്യ ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ പ്രഗത്ഭരായ ഒട്ടേറെ അണിയറപ്രവർത്തകരുണ്ട്. ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. അനയ് ഓം ഗോസ്വാമി ഛായാഗ്രഹണവും അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈൻ മേൽനോട്ടവും നിർവ്വഹിക്കുന്നു.
സിനിമയിൽ നായികയായി വരുന്നത് പൂജ ഹെഗ്ഡെയാണ്. മികച്ച ഫാമിലി റൊമാന്റിക് എന്റർടൈനറായാണ് ചിത്രം വെള്ളിത്തിരയിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ.
