in , , ,

LOVELOVE LOLLOL CryCry AngryAngry OMGOMG

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ കണ്ട് അമ്പരന്നുപോയെന്ന് ഈസ്റ്റ്‌ ബംഗാൾ കോച്ച്..

കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ തീർത്ത അന്തരീക്ഷം കണ്ട് അമ്പരന്ന് ഈസ്റ്റ്‌ ബംഗാൾ പരിശീലകനും മുൻ ഇന്ത്യൻ ദേശീയ ടീം പരിശീലകനുമായ സ്റ്റീഫൻ കോൺസ്റ്റന്റൈൻ.

കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ തീർത്ത അന്തരീക്ഷം കണ്ട് അമ്പരന്ന് ഈസ്റ്റ്‌ ബംഗാൾ പരിശീലകനും മുൻ ഇന്ത്യൻ ദേശീയ ടീം പരിശീലകനുമായ സ്റ്റീഫൻ കോൺസ്റ്റന്റൈൻ.

തങ്ങൾക്ക് നൽകിയ ഊഷ്‌മളമായ സ്വീകരണത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ അഭിനന്ദിച്ച ഈസ്റ്റ്‌ ബംഗാൾ പരിശീലകൻ കൊച്ചിയിലെ സ്റ്റേഡിയത്തിലെ അന്തരീക്ഷം അവിശ്വസനീയമായിരുന്നുവെന്നാണ് പറഞ്ഞത്.

മത്സരത്തിൽ ഈസ്റ്റ്‌ ബംഗാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപിച്ചു കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് വിലപ്പെട്ട മൂന്നു പോയന്റുകൾ സ്വന്തമാക്കി ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് തുടക്കം കുറിച്ചു.

“കേരളത്തിലെ ആരാധകരിൽ നിന്ന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്, ഞാൻ അതിനെ അഭിനന്ദിക്കുന്നു. തീർച്ചയായും രണ്ട് വർഷത്തിന് ശേഷം ആരാധകരുടെ സാന്നിധ്യത്തിലെ ആദ്യത്തെ ഹീറോ ISL മത്സരം കൊച്ചിയിൽ വെച്ച് ഗംഭീരമായി അരങ്ങേറി. നിങ്ങൾക്ക് അവിടെയുള്ള അന്തരീക്ഷം കാണാൻ കഴിയും, അത് അവിശ്വസനീയമാണ്.” – സ്റ്റീഫൻ കോൺസ്റ്റന്റൈൻ പറഞ്ഞു.

ലീഗിലെ ആദ്യ മത്സരം തോൽവി രുചിച്ചെങ്കിലും ശേഷിക്കുന്ന മത്സരങ്ങൾ വിജയിച്ച്കൊണ്ട് ലീഗിലെ നേട്ടങ്ങൾ നേടിയെടുക്കാൻ തങ്ങളെ കൊണ്ട് കഴിയുമെന്ന പൂർണ്ണ ആത്മവിശ്വാസത്തിലാണ് ഈസ്റ്റ്‌ ബംഗാൾ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ.

ബ്ലാസ്റ്റേഴ്സിനെ പുകഴ്ത്തി, മത്സരം തോൽക്കാൻ കാരണം എന്താണെന്ന് വെളിപ്പെടുത്തി ഈസ്റ്റ്‌ ബംഗാൾ കോച്ച്

എതിരാളിയെ ഭയപ്പെടുത്തുന്ന ഫാൻസ്‌, വിജയം നൽകിയതും ഫാൻസെന്ന് ഇവാൻ ആശാൻ